ഒരു ഇടവേളക്ക് ശേഷം മലയാളികളുടെ സ്ഥാപനത്തിന് നേരെ ആക്രമണം തുടരുന്നു;മലയാളി ഹോട്ടൽ ഉടമയേയും ജീവനക്കാരനേയും 20 അംഗ ഗുണ്ടാസംഘം ആക്രമിച്ചു.

ബെംഗളൂരു :മലയാളിയായ ഹോട്ടൽ ഉടമയേയും ജീവനക്കാരേയും ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ചതായി പരാതി. കസവനഹള്ളിയിലെ ബാർബിക്യു ഹോട്ടൽ ഉടമ കണ്ണൂർ എടക്കാട് സ്വദേശി അസ്ലമിനേയും 6 ജീവനക്കാരെയുമാണ് 20 പേരടങ്ങിയ സംഘം മർദ്ദിച്ചത്.

ഇതേ ഹോട്ടലിൽ ജോലി ചെയ്തിരുന്ന മംഗലാപുരം സ്വദേശികളായ സമീറും ഹമീദും തമ്മിൽ ശനിയാഴ്‌ച വൈകുന്നേരം അടിപിടി നടന്നിരുന്നു. ആശുപത്രിയിലുള്ള ഹമീദിന്റെ സുഹൃത്തുക്കൾ എന്ന പേരിൽ എത്തിയവരാണ് രാത്രി 11 മണിക്ക് ഹോട്ടലിൽ അതിക്രമിച്ച് കയറി മർദ്ദനം അഴിച്ചു വിട്ട്.

  കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും; നിയമസഭാകക്ഷി യോഗം ഉച്ചയ്ക്ക്

ഹോട്ടൽ ജീവനക്കാരനായ അദിനാനെ അക്രമിസംഘം വാനിൽ കയറ്റി മർദ്ദിച്ച് വഴിയരികിൽ ഉപേക്ഷിച്ചു എന്നും പരാതിയിൽ പറയുന്നു.ഹോട്ടലിലെ ഫർണിച്ചറുകൾ തകർത്തിട്ടുണ്ട്.

സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം തുടങ്ങി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം: എഐഎഡിഎംകെ പിളർപ്പിലേക്ക്? വിജയിനെ പിന്തുണയ്ക്കാൻ ഭൂരിപക്ഷം എംഎൽഎമാരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts