ബെംഗളൂരുവിൽ നിന്നും പുറപ്പെട്ട സ്വകാര്യ ബസിന് തീപിടിച്ചു;

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും മംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന സ്വകാര്യ സ്ലീപ്പർ ബസിന് തീപിടിച്ചു. ഹാസൻ താലൂക്കിലെ ശാന്തിഗ്രാമയ്ക്ക് സമീപം ദേശീയപാത 75-ൽ വെള്ളിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ബസിലുണ്ടായിരുന്ന 36 യാത്രക്കാരും പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

യാത്രയ്ക്കിടയിൽ ബസിന്റെ ടയറുകളിലൊന്ന് പഞ്ചറായതിനെത്തുടർന്ന് വാഹനത്തിനുള്ളിൽ കനത്ത പുക പടരുകയായിരുന്നു. അപകടം മണത്ത ഡ്രൈവർ ഉടൻ തന്നെ വാഹനം റോഡരികിലേക്ക് നിർത്തി യാത്രക്കാരോട് അടിയന്തരമായി പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

  ടിവിയും ഫാനും കർട്ടനും; ട്രാഫിക് ബ്ലോക്കിലും 'രാജകീയ' യാത്ര; ആഡംബര സൗകര്യങ്ങളുമായി ബെംഗളൂരുവിലെ ലക്ഷ്വറി ഓട്ടോ

ബസിനുള്ളിൽ പുക നിറഞ്ഞതോടെ പരിഭ്രാന്തരായ യാത്രക്കാർ കൈവശമുണ്ടായിരുന്ന ഹാൻഡ് ബാഗുകളുമായി വേഗത്തിൽ പുറത്തേക്ക് ഓടിയിറങ്ങി. എന്നാൽ, ബസിന്റെ ലഗേജ് കംപാർട്ടുമെന്റിൽ സൂക്ഷിച്ചിരുന്ന ഭൂരിഭാഗം യാത്രക്കാരുടെയും വസ്ത്രങ്ങളും മറ്റ് വിലപ്പെട്ട സാധനങ്ങളും പൂർണ്ണമായി കത്തിയമർന്നതായി പോലീസ് അറിയിച്ചു.

വിവരമറിഞ്ഞ് ഫയർ ആൻഡ് എമർജൻസി സർവീസ് വിഭാഗം സ്ഥലത്തെത്തി തീയണച്ചെങ്കിലും, അപ്പോഴേക്കും ബസ് പൂർണ്ണമായും കത്തി നശിച്ചിരുന്നു. സംഭവസ്ഥലത്തെത്തിയ ശാന്തിഗ്രാമ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

  വിവാഹത്തിൽ നിന്ന് പിന്മാറി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ; 12 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ യാത്രാമധ്യേ സ്‌ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവം; ടൈമറും കണ്ടെത്തി
[masterslider id="10"]

Related posts

Click Here to Follow Us