എട്ട് വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന മലയാളി അറസ്റ്റിൽ

ബെംഗളൂരു : കന്നുകാലി കശാപ്പ്, മോഷണം തുടങ്ങി വിവിധ കേസുകളിൽ പ്രതിയായി എട്ട് വർഷത്തോളമായി കോടതിയിൽ ഹാജരാവാതെ ഒളിവിൽ കഴിഞ്ഞിരുന്ന കാസർകോട് സ്വദേശിയെ മംഗളൂരു സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള സ്വദേശിയായ ‘കാപ്രി സിദ്ദിഖ്’ എന്ന അബൂബക്കർ സിദ്ദീഖാണ് (40) പിടിയിലായത്.

ഉള്ളാൾ, കൊണാജെ, കങ്കനാടി സിറ്റി പൊലീസ് സ്റ്റേഷനുകളിൽ മോഷണം, ഗോവധ നിരോധന നിയമ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട നിരവധി കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. വിവിധ കേസുകളിൽ ജാമ്യം നേടിയ ശേഷം 2018 മുതൽ കോടതിയിൽ ഹാജരാകാതെ ഇയാൾ മുങ്ങി നടക്കുകയായിരുന്നു. കോടതി ഇയാൾക്കെതിരെ ഒന്നിലധികം ജാമ്യമില്ലാ വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല.

  രണ്ടാം ദിനവും ആഗോള ബോക്സ് ഓഫീസിനെ ഞെട്ടിച്ച് 'ജോര്‍ജുകുട്ടി'; 100 കോടി നാഴികക്കല്ല് പിന്നിടാന്‍ വെറും 3 ദിവസം!

വാറണ്ട് നിലവിലുള്ള പ്രതികളെയും ഒളിവിൽ കഴിയുന്നവരെയും പിടികൂടുന്നതിനായി മംഗളൂരു സിറ്റി പൊലീസ് കമ്മീഷണർ രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പ്രതിയെ വലയിലാക്കിയത്. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017-ൽ നടന്ന മോഷണക്കേസിലും കൊണാജെ, കങ്കനാടി എന്നിവിടങ്ങളിലെ കന്നുകാലി കശാപ്പ് കേസുകളിലും സിദ്ദീഖ് പ്രധാന പ്രതിയാണ്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കൂടുതൽ നിയമനടപടികൾക്കായി ഉള്ളാൾ പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ? ഇരിക്കൂറിൽ മത്സരിക്കാൻ സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഷൂസിനുള്ളിലും അടുക്കളയിലും പാമ്പുകൾ! ബെംഗളൂരുവിൽ ചൂട് കൂടുമ്പോൾ ജനവാസമേഖലകളിൽ പാമ്പുകൾ ഇറങ്ങുന്നു; ജാഗ്രത വേണമെന്ന് നിർദ്ദേശം
[masterslider id="10"]

Related posts