കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ബിരുദ വിദ്യാർത്ഥി മരിച്ചു: 45 യാത്രക്കാർക്ക് പരിക്ക് 

ബെംഗളൂരു: കർണാടകയിലെ ദാവണഗരെയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് കോളേജ് വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ 45 ഓളം യാത്രക്കാർക്ക് പരിക്കേറ്റു.

ഹൊന്നാലി താലൂക്കിലെ കുണ്ടൂർ ഗ്രാമവാസിയായ ബി.കോം ബിരുദ വിദ്യാർത്ഥി ദർശൻ (21) ആണ് മരിച്ചത്. ചന്നഗിരി താലൂക്കിലെ മരനഹള്ളിയിൽ വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

ദാവണഗരെയിൽ നിന്ന് ബസവപട്ടണയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ആക്സിൽ പൊട്ടിയതിനെത്തുടർന്ന് ഡ്രൈവർക്ക് നിയന്ത്രണം നഷ്ടമാവുകയും തുടർന്ന് ബസ് റോഡിലെ കോൺക്രീറ്റ് ഡിവൈഡറിലിടിച്ച് മറിയുകയുമായിരുന്നു. പരിക്കേറ്റവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും വിദ്യാർത്ഥികളുമാണ്.

അപകടം നടന്ന ഉടനെ നാട്ടുകാർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടൻ തന്നെ ബസവപട്ടണയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ ഏഴുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ ഐ.പി.എൽ. ഫൈനൽ എൽ.ഇ.ഡി. സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത് വിലക്കി പോലീസ്; കാരണം അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts