നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡ്രോണുകൾ സജ്ജമായി

ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം ട്രാഫിക് പൊലീസ് ആരംഭിച്ചു.

10 ഡ്രോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ക്യാമറകളിൽ പതിയുന്ന ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്കു മൊബൈൽ ഫോണിലൂടെ വിശകലനം ചെയ്യാനാകും.

ഇതിലൂടെ കുരുക്കിന്റെ കാരണങ്ങൾ കണ്ടെത്തി ഉടൻ പരിഹാരം ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

കഴിഞ്ഞ ദിവസം മജസ്റ്റിക്, കെആർ പുരം, ടിൻ ഫാക്ടറി എന്നിവിടങ്ങളിൽ നിന്നും ക്യാമറകൾ ശേഖരിച്ച ഗതാഗതക്കുരുക്കിന്റെ ദൃശ്യങ്ങൾ പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

കഴിഞ്ഞ വർഷം ജൂണിൽ ഹെബ്ബാൾ, മാറത്തഹള്ളി ജംക്‌ഷനുകളിൽ നടത്തിയ ഡ്രോൺ ക്യാമറ പരീക്ഷണം വിജയകരമായ സാഹചര്യത്തിലാണ് ഇവ മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭർത്താവിനെ കൊന്ന് ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; സ്വകാര്യ സ്കൂൾ അധ്യാപികയായ ഭാര്യ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts