മദ്യപിച്ച് വാഹനമോടിച്ച ഒമ്പത് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരു സിറ്റി ട്രാഫിക് പോലീസ് വ്യാഴാഴ്ച രാത്രി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ മദ്യപിച്ച് വാഹനമോടിച്ച ഒമ്പത് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്ത് പോലീസ്.

രാത്രി 8 മുതൽ 11.30 വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ 881 വാഹനങ്ങൾ പോലീസ് പരിശോധിച്ചു.

മദ്യപിച്ച് ബസുകൾ ഓടിച്ച ഡ്രൈവർമാർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജോയിൻ്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം.എൻ.അനുചേത് പറഞ്ഞു. സ്‌പെഷ്യൽ ഡ്രൈവിൽ 881 ബസുകളിലാണ് പരിശോധിന നടത്തിയത്.

  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി

അതിൽ ഒമ്പത് ഡ്രൈവർമാർ മദ്യപിച്ച് ബസുകൾ ഓടിച്ചതായി കണ്ടെത്തി. ഈ ഡ്രൈവർമാർക്കെതിരെ ട്രാഫിക് നിയമലംഘന കേസുകൾക്കൊപ്പം ക്രിമിനൽ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്, ”അനുചേത് മാധ്യമങ്ങളോട് പറഞ്ഞു.

സ്വകാര്യ ബസുടമകൾക്ക് നോട്ടീസ് നൽകിയതായും പോലീസ് ജോയിൻ്റ് കമ്മീഷണർ പറഞ്ഞു. ഈ ബസുകളിൽ 50 മുതൽ 60 വരെ ആളുകൾ യാത്ര ചെയ്യുന്നുണ്ടെന്നും മദ്യപിച്ച് വാഹനമോടിക്കുന്നവർ ആളുകളുടെ ജീവൻ അപകടത്തിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം സ്വകാര്യ ബസുകൾ ഇടിച്ച് 24 അപകടങ്ങൾ ഉണ്ടായെന്നും ഇതിൽ ഭൂരിഭാഗം അപകടങ്ങളിലും കാൽനടയാത്രക്കാരുമാണ് മരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം

ഈ ആഴ്ച ആദ്യം, സിറ്റി ട്രാഫിക് പോലീസ് സ്കൂൾ ബസുകൾക്കെതിരെ സമാനമായ ഡ്രൈവ് നടത്തുകയും മദ്യപിച്ച് വാഹനങ്ങൾ ഓടിച്ചതിന് 16 ഡ്രൈവർമാർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി
[masterslider id="10"]

Related posts