ന​ഗരത്തിൽ ഓട്ടോ മിനിമം ചാർജ് 50 രൂപയാക്കാൻ നീക്കം

ബെംഗളൂരു: മിഡിൽ ഈസ്റ്റിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഓട്ടോ എൽപിജി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, നഗരത്തിലെ ഓട്ടോറിക്ഷാ നിരക്ക് വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഡ്രൈവർമാരുടെ സംഘടനകൾ രംഗത്തെത്തി. ഇന്ധനവിലയിലുണ്ടായ അമിതമായ വർദ്ധനവ് ചൂണ്ടിക്കാട്ടി ബാംഗ്ലൂർ സിറ്റി ജില്ലാ മജിസ്‌ട്രേറ്റിനും ഗതാഗത മന്ത്രിക്കും സംഘടനകൾ നിവേദനം സമർപ്പിച്ചു. ഇറാൻ-ഇസ്രായേൽ സംഘർഷത്തിന് മുൻപ് ലിറ്ററിന് 56 രൂപയായിരുന്ന ഓട്ടോ എൽപിജി വില നിലവിൽ 95 രൂപയിലെത്തി നിൽക്കുകയാണ്. വെറും ഒരാഴ്ചയ്ക്കിടെയുണ്ടായ ഈ വിലക്കയറ്റം തങ്ങളുടെ ഉപജീവനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അതിനാൽ മീറ്റർ നിരക്ക് പുതുക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നുമാണ് ഡ്രൈവർമാരുടെ പക്ഷം.

  അരമണിക്കൂർ മഴയിൽ ബെംഗളൂരു മുങ്ങി; അണ്ടർപാസിൽ കാർ കുടുങ്ങി, റോഡുകളിൽ രണ്ടടിയിലധികം വെള്ളം, കെ.ആർ. പുരത്ത് ആലിപ്പഴവർഷം

നിലവിൽ 36 രൂപയായ മിനിമം നിരക്ക് 50 രൂപയായും, തുടർന്നുള്ള ഓരോ കിലോമീറ്ററിനും 18 രൂപയ്ക്ക് പകരം 25 രൂപയായും വർദ്ധിപ്പിക്കണമെന്നാണ് സംഘടനകളുടെ പ്രധാന ആവശ്യം. ഇന്ധനവില വർദ്ധനവിന് പുറമെ ആവശ്യത്തിന് എൽപിജി ലഭ്യമാകാത്തതും കേന്ദ്ര സർക്കാർ പെട്ടെന്ന് ഗ്യാസ് വില വർദ്ധിപ്പിച്ചുവെന്ന അഭ്യൂഹങ്ങളും ഡ്രൈവർമാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഓട്ടോ ഡ്രൈവർമാരുടെ ഈ ആവശ്യത്തോട് യാത്രക്കാരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടാകുന്നത്. ഇന്ധനവില ഇരട്ടിയായ സാഹചര്യത്തിൽ ഡ്രൈവർമാരുടെ ആവശ്യം ന്യായമാണെന്ന് ഒരു വിഭാഗം യാത്രക്കാർ സമ്മതിക്കുമ്പോൾ, നിരക്ക് വർദ്ധനവ് സാധാരണക്കാരുടെ പോക്കറ്റിനെ വലിയ രീതിയിൽ ബാധിക്കുമെന്ന് മറ്റു ചിലർ അഭിപ്രായപ്പെടുന്നു. ഡ്രൈവർമാരുടെ നിവേദനത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

  വൈകുന്നേരങ്ങളിലെ തണുത്ത കാറ്റും കറുത്ത ആകാശവും കനത്ത മഴയും; പെട്ടെന്ന് മാറിയ ബെംഗളൂരു കാലാവസ്ഥയ്ക്ക് പിന്നിൽ!
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts