കേരളത്തിലേക്കുള്ള നാല് സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി

ബെംഗളൂരു: കേരളത്തിലേക്കുള്ള നാല് വാരാന്ത്യ സ്പെഷൽ ട്രെയിനുകള്‍ രണ്ട് മാസത്തേക്കു കൂടി നീട്ടി. ഹുബ്ബള്ളി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും കൊല്ലത്തേക്കും തിരുവനന്തപുരത്തേക്കുമുള്ള വാരാന്ത്യ സ്പെഷൽ ട്രെയിനുകളുടെ സർവീസാണ് മേയ് അവസാനം വരെ നീട്ടിയത്.

സർവീസ് നീട്ടിയ ട്രെയിനുകൾ
ബെംഗളൂരു വഴിയുള്ള ഹുബ്ബള്ളി–കൊല്ലം പ്രതിവാര സ്പെഷൽ
(07313, ‍ഞായര്‍ സര്‍വീസ്) ഏപ്രിൽ 5 മുതൽ മേയ് 24 വരെയും തിരിച്ചുള്ള കൊല്ലം–ഹുബ്ബള്ളി പ്രതിവാര സ്പെഷൽ (07314), തിങ്കള്‍) ഏപ്രിൽ 6 മുതൽ മേയ് 25 വരെയും സർവീസ് നടത്തും.

  തുളു സംസ്കാരത്തിന് പുത്തനുണർവ്; ബെംഗളൂരുവിലും തീരദേശത്തും 'തുളുവ ഭവൻ' വരുന്നു

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത് എക്സ്പ്രസ് (06523, തിങ്കള്‍) ഏപ്രിൽ 6 മുതൽ മേയ് 25 വരെയും തിരിച്ചുള്ള  തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06524, ചൊവ്വ) ഏപ്രിൽ 7 മുതൽ മേയ് 26 വരെയും സർവീസ് നടത്തും.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത്പ്രതിവാര എക്സ്പ്രസ് (06547, ബുധന്‍) ഏപ്രിൽ ഒന്നുമുതൽ മേയ് 27 വരെയും തിരുവനന്തപുരം നോർത്ത്– എസ്എംവിടി ബെംഗളൂരു (06548, വ്യാഴം) ഏപ്രിൽ 2 മുതൽ 28 വരെയും സർവീസ് നടത്തും.

എസ്എംവിടി ബെംഗളൂരു–തിരുവനന്തപുരം നോർത്ത്പ്രതിവാര എക്സ്പ്രസ് (06555, വെള്ളി) ഏപ്രിൽ 3 മുതൽ മേയ് 29 വരെയും തിരുവനന്തപുരം നോർത്ത്–എസ്എംവിടി ബെംഗളൂരു (06556, ‍ഞായര്‍) ഏപ്രിൽ 5 മുതൽ മേയ് 31 വരെയും സർവീസ് നടത്തും.

  ജസ്‍ലിയയുടെ മരണത്തിൽ പ്രതി സിറിയക്കിന്റെ പിതാവ് അറസ്റ്റിൽ

നേരത്തെ മാർച്ച് അവസാനം വരെയായിരുന്നു സര്‍വീസ് നിശ്ചയിച്ചിരുന്നത്. ഈസ്റ്റർ, വിഷു, മധ്യവേനലവധി എന്നിവയെ തുടര്‍ന്നുള്ള യാത്രാതിരക്ക് പരിഗണിച്ചാണ് റെയില്‍വേയുടെ നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വീണാ നായർക്കും പണികിട്ടി; വീണാ നായരുടെ സ്ഥാനാർഥിത്വത്തിന് 'ബിഗ് ബോസ്' ട്വിസ്റ്റ്
[masterslider id="10"]

Related posts

Click Here to Follow Us