പാനമയ്‌ക്കെതിരേ ടുണീഷ്യയ്ക്ക് 2-1ന്റെ വിജയം.

റഷ്യന്‍ ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ സമാപിച്ചു. ഗ്രൂപ്പ് ജിയില്‍ ടുണീഷ്യ പാനമയ്‌ക്കെതിരേ 2-1ന്റെ വിജയം സ്വന്തമാക്കി.

പാനമയ്‌ക്കെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ടുണീഷ്യ ഈ ലോകകപ്പിലെ ആദ്യ വിജയം പിടിച്ചെടുത്തത്. ലോകകപ്പില്‍ 40 വര്‍ഷത്തിന് ശേഷം ടുണീഷ്യ നേടുന്ന ആദ്യ വിജയം കൂടിയാണിത്‌. ആദ്യ പകുതിയില്‍ മെറിയയുടെ സെല്‍ഫ് ഗോളില്‍ നിന്നായിരുന്നു പാനമയുടെ ഗോള്‍. രണ്ടാം പകുതിയില്‍ ബെന്‍ യൂസഫ്, വഹാബി ഖാസ്‌രി എന്നിവരുടെ ബുട്ടില്‍ നിന്നായിരുന്നു ടുണീഷ്യയെ അവരുടെ ചരിത്ര വിജയത്തിലേക്ക് നയിച്ച ഗോള്‍ പിറന്നത്‌.

  ഓണ യാത്ര മലയാളികൾക്ക് ആശ്വാസമായി ബെംഗളൂരു - തിരുവനന്തപുരം പ്രത്യേക ട്രെയിൻ സർവീസ്; സമയവും റൂട്ടും; റിസർവേഷൻ വിവരങ്ങൾ അറിയാം

മൂന്നു മത്സരങ്ങളില്‍ മൂന്നും വിജയിച്ച ബെല്‍ജിയം ആണ് ഗ്രൂപ്പ് ജേതാക്കള്‍. തോറ്റെങ്കിലും ആറു പോയിന്റോടെ ഇംഗ്ലണ്ടും പ്രീ ക്വാര്‍ട്ടറില്‍ കടന്നു. മൂന്നാം സ്ഥാനത്ത് ടുണീഷ്യയാണ്. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ പനാമ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts