എന്തുകൊണ്ട് കേരളം ഗുജറാത്ത് ആയിക്കൂടാ? 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു; സാബു എം ജേക്കബ്

കൊച്ചി: ട്വന്റി 20 എന്ന പാര്‍ട്ടി ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന തലത്തിലേക്ക് മാറി, ഇന്ത്യന്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്ന സാഹചര്യത്തിലേക്ക് വളര്‍ന്നു. എന്‍ഡിഎയില്‍ ചേരാനുള്ള തീരുമാനം കേരളത്തിന്റെ വികസനത്തിനുള്ള കുതിപ്പ് ആയിട്ടാണ് തങ്ങള്‍ കാണുന്നത് എന്ന് സാബു എം ജേക്കബ്..

എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും ഉള്‍പ്പടെ 25 പാര്‍ട്ടികള്‍ ചേര്‍ന്ന് തങ്ങളെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ മുന്നണിയായ എന്‍ഡിഎയുടെ ഭാഗമായതെന്ന് അദേഹം പറഞ്ഞു. ആധുനിക തലമുറയ്ക്കും നാടിന് ആവശ്യവുമായ മാറ്റമാണ് ട്വന്റി 20 ഇതിലൂടെ സ്വീകരിച്ചത്. ഇത്തരമൊരു തീരുമാനം ഏകക്ഷീയമായിരുന്നില്ലെന്നും സാബു കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

  സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ലെന്ന് കരുതി; പക്ഷേ പുസ്തകത്തിൽ ഒളിപ്പിച്ച 6 പവൻ എത്തിയത് ആക്രിക്കടയിൽ! സംഭവം ഇങ്ങനെ

സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത്. സ്വതന്ത്രമായി നിന്നാല്‍ മതിയെന്ന് പറഞ്ഞവരുണ്ട്. യുഡിഎഫിന്റെ കൂടെ കൂടണമെന്ന് അഭിപ്രായപ്പെട്ടവരും ഉണ്ടായിരുന്നു. എന്നാല്‍ എല്‍ഡിഎഫിലേക്ക് പോകണമെന്ന അഭിപ്രായം ആരും പറഞ്ഞില്ല, ഭൂരിഭാഗം പേരും എന്‍ഡിഎയ്‌ക്കൊപ്പം ചേരണമെന്നാണ് പറഞ്ഞത്. തുടര്‍ന്ന് യുക്തമായ തീരുമാനം എടുക്കാന്‍ പ്രസിഡന്റിനെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഏഴുപതിറ്റാണ്ടുകളായി കേരളത്തെ മാറി മാറി ഭരിച്ച് ഇടതും വലതും 50 വര്‍ഷം പുറകിലോട്ട് കൊണ്ടുപോയി. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെല്ലാം പതിന്മടങ്ങ് വികസനത്തിലേക്ക് പോകുകയാണ്. ആന്ധ്ര വികസനത്തില്‍ മുന്നേറാന്‍ കാരണമായത് കേന്ദ്രം ഭരിക്കുന്ന സഖ്യകക്ഷിയുടെ ഭാഗമായിട്ടാണ്. ഇന്ന് ലക്ഷക്കണക്കിന് വിദേശനിക്ഷേപമാണ് അവിടേക്ക് ഒഴുകുന്നത്. ഈ ഒരു സഖ്യത്തിലൂടെ എന്തുകൊണ്ട് കേരളം ആന്ധ്രാപ്രദേശ് ആയിക്കൂടാ?, ഗുജറാത്ത് ആയിക്കൂടാ?, ഇന്ത്യയിലെ വികസനം പ്രാപിക്കുന്ന സംസ്ഥാനമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സാബു പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ബെം​ഗളൂരുവിൽ ആർസിബി - സിഎസ്‌കെ പോരാട്ടം നാളെ: ആരാധകർക്കായി പോലീസ് കമ്മീഷണറുടെ കർശന നിർദ്ദേശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിൽ കന്നഡ സംസാരിക്കാൻ അറിയാത്ത ക്യാബ് ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ നീക്കം
[masterslider id="10"]

Related posts

Click Here to Follow Us