ന​ഗരത്തിൽ ടോയിങ് വീണ്ടും; ആദ്യഘട്ടത്തിൽ ഈ 15 ഇടങ്ങളില്‍ ; അനധികൃതമായി വാഹനം വഴിയിലിട്ടാല്‍ പൊലീസ് കൊണ്ടുപോകും

ബെംഗളൂരു: നഗത്തിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങളിലൊന്നായ റോഡരികിലെ
അനധികൃത പാര്‍ക്കിങ്ങിന് ഇനി വലിയ വില നല്‍കേണ്ടി വരും. അനധികൃതമായി പാര്‍ക്ക് ചെയ്യു ന്ന വാഹനങ്ങള്‍ കെട്ടിവലിച്ചു കൊണ്ടുപോകാനൊരുങ്ങുകയാ ണു(ടോയിങ്) ട്രാഫിക് പൊലീസ്.

പിഴത്തുക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കും. നഗരത്തില്‍ 96 സ്ഥലങ്ങളാണു ടോയിങ് വാഹനങ്ങള്‍ വിന്യസിക്കാന്‍ തിരഞ്ഞെടുട്ടുള്ളത്. ഇതില്‍ 15 ഇടങ്ങളിലാകും ആദ്യഘട്ടത്തില്‍ ഏര്‍പ്പെടുത്തുക.

സ്വകാര്യ ഏജന്‍സികളെ ഒഴിവാക്കും

സ്വകാര്യ ഏജന്‍സികളെ പൂര്‍ണമായി ഒഴിവാക്കി ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടെ (ജിബിഎ) വിവിധ കോര്‍പറേഷനുകളെയാകും ടോയിങ് ചുമതല ഏല്‍പിക്കുക. കോര്‍പറേഷനുകള്‍ ടോയിങ്
വാഹനങ്ങള്‍ ലഭ്യമാക്കും.

  പെരുന്നാൾ നമസ്ക്കാരം; നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് ​ഗതാ​ഗത നിയന്ത്രണങ്ങൾ; പാർക്കിങ്, ബദൽ പാതകൾ വിശദാംശങ്ങൾ

പിഴ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കു ട്രാഫിക് പൊലീസ് മേല്‍നോട്ടം വഹിക്കും. പിഴയില്‍ നിന്നുള്ള വരുമാനം ട്രാഫിക് പൊലീസും കോര്‍പറേഷനും വീതിച്ചെടുക്കും.

വാഹനങ്ങള്‍ കൊണ്ടുപോ കാന്‍ കരാറെടുത്ത സ്വകാര്യ ഏജന്‍സി ജീവനക്കാര്‍ വാഹനങ്ങള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്നും ഉടമകളോട് അതിക്രമം കാട്ടുന്നെന്നും വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ ന്നായിരുന്നു 3 വര്‍ഷം മുന്‍പു നിര്‍ത്തിവച്ചത്. പണം ആവശ്യപ്പെട്ട് ഏജന്‍സികള്‍ യാത്രക്കാരെ ഉപദ്രവിക്കുന്നതിന്റെ വിഡിയോകളും പ്രചരിച്ചിരുന്നു.

ടോയിങ്ങിന് പുതിയ വാഹനങ്ങള്‍

ബെംഗളൂരു ഈസ്റ്റ്, സൗത്ത് ട്രാഫിക് ഡിവിഷനുകള്‍ക്കു 2 വീതം പുതിയ ടോയിങ് വാഹനങ്ങള്‍ ലഭിച്ചിട്ടുണ്ട്. നോര്‍ത്ത്, വെസ്റ്റ് ഡിവിഷനുകള്‍ക്കു വരും ദിവസങ്ങളില്‍ വാഹനങ്ങള്‍ ലഭിക്കും.

  ലൈംഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകന്‍ രഞ്ജിത്തിനെ ഫെഫ്ക യൂണിയനുകളിൽ നിന്ന് സസ്പെൻഡ്‌ ചെയ്തു

ആദ്യഘട്ടത്തില്‍ ഗതാഗതക്കു രുക്കും അനധികൃത പാര്‍ക്കിങ്ങും കൂടുതലുള്ള സ്ഥലങ്ങളിലാകും ടോയിങ് വാഹനങ്ങള്‍ വിന്യസിക്കുക.

ഇതു സംബന്ധിച്ച കൂടുതല്‍ വിവര ങ്ങള്‍ വരും ദിവസങ്ങളില്‍ അറിയിക്കുമെന്നു ട്രാഫിക് പൊലീസ് വ്യക്തമാക്കി. നേര ത്തെ ബെംഗളൂരു ട്രാഫിക് പൊലീസ് പ്രതിവര്‍ഷം 4-5 കോടി രൂപ ടോയിങ് പിഴയി ലൂടെ ശേഖരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഉച്ചയ്ക്ക് ശേഷം ഈ ഭാഗങ്ങളിൽ ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപെടുവിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 
[masterslider id="10"]

Related posts

Click Here to Follow Us