മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി അന്തരിച്ചു. ബിരുദം നേടാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയാണ് ലൂട്ടനിലെ സ്റ്റെഫാൻ വർഗീസ് (23) അപ്രതീക്ഷിതമായി വിടപറഞ്ഞത്. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. യുകെയിൽ ലെസ്റ്റര്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായ സ്റ്റെഫാൻ പ്ലേസ്മെന്റിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസമായി പീറ്റർബറോയിൽ താമസിച്ചു വരികയായിരുന്നു. ഹോസ്പിറ്റൽ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തിയ സ്റ്റെഫാൻ മാതാപിതാക്കളുമായി രാത്രിയിൽ പതിവു പോലെ സംസാരിച്ചിരുന്നു. തുടർന്ന് അടുത്ത ദിവസമാണ് മരണ വിവരം വീട്ടുകാർ അറിഞ്ഞത്. താമസ സ്ഥലത്ത് ലാപ്ടോപ്പിന് മുന്നില്‍ കസേരയിൽ ഇരിക്കുന്ന നിലയില്‍ കാണുകയായിരുന്നു…
Read MoreDay: 23 January 2026
സ്വന്തമായി യാത്രാവിമാനം നിർമ്മിക്കാൻ ഇന്ത്യ
ആകാശം ഇനി നമുക്ക് വെറുമൊരു അതിരല്ല, അത് നമ്മുടെ പുതിയ തട്ടകമാണ്. പതിറ്റാണ്ടുകളായി വിദേശ വിമാന കമ്പനികൾ ആധിപത്യം സ്ഥാപിച്ചിരുന്ന മേഖലയിലേക്ക് ഇന്ത്യ കടക്കുകയാണ്. ബോയിംഗും എയർബസും എടിആറും പോലുള്ള വമ്പൻ വിമാന കമ്പനികളാണ് നമ്മുടെ ആകാശം ഭരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഇന്ത്യ ഒരു പുതിയ ചരിത്രം കുറിക്കാൻ പോവുകയാണ്. സ്വന്തമായി ഒരു കാർ നിർമ്മിക്കുന്നതു പോലെയല്ല ഒരു യാത്രാവിമാനം നിർമ്മിക്കുന്നത്. അത് വളരെ സങ്കീർണ്ണമായ ഒരു പ്രോസസാണ്. ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രം അവകാശപ്പെടാനാവുന്ന ആ എലൈറ്റ് ക്ലബ്ബിലേക്ക് ഇന്ത്യ കടക്കാൻ…
Read Moreനെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണം കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് അച്ഛന്റെ കുറ്റസമ്മതം
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസുകാരന്‍ ഇഖാന്റെ മരണത്തില്‍ പിതാവ് കുറ്റം സമ്മതിച്ചു. കുട്ടിയെ മടിയിലിരുത്തി അടിവയറ്റില്‍ ഇടിച്ചെന്ന് പിതാവ് പറഞ്ഞു. നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഷിജിനെ ചോദ്യം ചെയ്തത്. അച്ഛന്‍ കൊടുത്ത ബിസ്‌കറ്റും മുന്തിരിയും കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് കുഴഞ്ഞു വീണതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. നേരത്തെയും മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഷിജിന്‍ – കൃഷ്ണപ്രിയ ദമ്പതികളുടെ മകന്‍ ഇഖാന്‍ കുഴഞ്ഞുവീണ് മരിച്ചത്. പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ അടിവയറ്റില്‍ ചതവുകളും കൈയ്ക്ക് പൊട്ടലുമുണ്ടായിരുന്നു എന്ന വിവരം പുറത്തുവന്നിരുന്നു. ആ പൊട്ടല്‍…
Read Moreബൈക്ക് ടാക്‌സി ബുക്ക് ചെയ്ത യുവാവിന് ഓട്ടോ ഡ്രൈവര്‍മാരുടെ മര്‍ദനം
ബെംഗളുരു: മൈസൂരു റെയില്‍ മൈസൂരു റെയില്‍വേ സ്റ്റേഷനു സമീപം റാപ്പിഡോ ബൈക്ക് ബുക്ക് ചെയ്ത 19 വയസ്സുകാരനെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ കയ്യേറ്റം ചെയ്തതായി പരാതി. ബുധനാഴ്ച രാത്രി 11നായിരുന്നു താമസസ്ഥലത്തേക്കു കുറഞ്ഞ നിരക്കുള്ള ബൈക്ക് ടാക്‌സി ബുക്ക് ചെയ്തു കാത്തു നിന്നപ്പോള്‍ ഓട്ടോ ഡ്രൈവര്‍മാരെത്തി ചോദ്യം ചെയ്യുകയും മര്‍ദിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read Moreബെംഗളൂരു വിമാനത്താവളത്തിൽ 38.60 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി
ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 38.60 കോടി രൂപ വിലമതിക്കുന്ന 7.72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു. ബ്രസീലിലെ സാവോ പോളോ വിമാനത്താവളത്തിൽ നിന്ന് കെഐഎബിയിൽ എത്തിയ ഇയാൾ കുട്ടികളുടെ കഥാ പുസ്തകങ്ങളുടെ രൂപത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംശയം തോന്നിയതിനെ തുടർന്ന് ലഗേജ് ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. യാത്രക്കാരന്റെ ലഗേജ് ബാഗിൽ കുട്ടികളുടെ കഥാപുസ്തകങ്ങളുടെ ഒരു കൂട്ടത്തിനടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരനെ വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥർ…
Read Moreശബരിമല സ്വര്‍ണക്കൊള്ള: ദ്വാരപാലക കട്ടിളപ്പാളി കേസുകളില്‍ ജാമ്യം; മുരാരി ബാബു പുറത്തേയ്ക്ക്
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് ജാമ്യം. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്. റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കരുത് തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകള്‍. ഇരു കേസുകളിലും അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് ജാമ്യം. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ മുരാരി ബാബു ഉടന്‍ ജയില്‍ മോചിതനാകും.…
Read Moreപോറ്റിയും അടൂര്‍ പ്രകാശും ബെംഗളൂരുവിൽ കൂടിക്കാഴ്ച നടത്തി; തെളിവുകൾ പുറത്ത്
ശബരിമല സ്വർണക്കൊള്ളയിൽ യുഡിഎഫിന് കുരുക്കായി പുതിയ ചിത്രങ്ങൾ. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പമുള്ള യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നു. ബെംഗളൂരുവിൽ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. സമ്മാനം കൈമാറുന്നതും ചിത്രത്തിലുണ്ട്. ബെംഗളൂരുവില്‍ നിന്നുള്ള ചിത്രങ്ങളില്‍ പോറ്റിയുടെ സുഹൃത്തായ രമേഷ് റാവുവും ഒപ്പമുണ്ട്. സ്വന്തം മണ്ഡലത്തിലെയാള്‍ എന്ന തരത്തിലുള്ള പരിചയം മാത്രമാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ളത് എന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞിരുന്നത്. പോറ്റിയുടെ പുളിമാത്തെ തറവാട്ട് വീട്ടില്‍ അടൂര്‍ പ്രകാശ് എത്തിയിരുന്നുവെന്ന് അയല്‍വാസിയായ വിക്രമന്‍ നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. പോറ്റിയുടെ ബന്ധുവിന്‍റെ വിവാഹച്ചടങ്ങിലും…
Read Moreവിജയുടെ ടിവികെയ്ക്ക് വിസില്‍ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തമിഴ്‌നാട്ടില്‍ നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) പാര്‍ട്ടിക്ക് ‘വിസില്‍’ ചിഹ്നം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചു. തെരഞ്ഞെടുപ്പ് ചിഹ്നം ആവശ്യപ്പെട്ട് ടിവികെ സമര്‍പ്പിച്ച അപേക്ഷയിലാണ് നടപടി. തമിഴ്‌നാട്ടില്‍ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് വിജയിന്റെ ടിവികെ പാര്‍ട്ടി. വിസില്‍ ചിഹ്നം അനുവദിച്ചതിനെ പാര്‍ട്ടി സ്വാഗതം ചെയ്തു. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാന നാഴികക്കല്ലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനമെന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിച്ചു.
Read Moreമാളിൽ തീപിടുത്തം: തൊട്ടടുത്ത വീട്ടിലേക്കും തീ പടർന്നു
ബെംഗളൂരു: നഗരത്തിലെ പ്രധാന വ്യാപാര മേഖലയും നാലു നിലകളുള്ള ഒരു മാളിൽ രാത്രിയിൽ ഉണ്ടായ തീപിടുത്തം കുറച്ചുനേരം ആശങ്കയുടെ അന്തരീക്ഷം സൃഷ്ടിച്ചു . മാളിലെ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ കത്തിനശിച്ചെങ്കിലും, ചുറ്റുമുള്ള റെസിഡൻഷ്യൽ കെട്ടിടങ്ങളിലേക്കും തീ പടരാൻ തുടങ്ങിയിരുന്നു. അതേസമയം, സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ അണയ്ക്കുന്നതിൽ വിജയിച്ചു . മറാത്ത ഗള്ളിയിലെ പ്രശസ്തമായ സുഖ്‌സാഗർ മാളിൽ ആണ് ഇന്നലെ രാത്രി 12 മണിയോടെ തീപിടുത്തമുണ്ടായത്. ആദ്യം വൈദ്യുതി നിലച്ചു, പക്ഷേ വീണ്ടും ഓണായ ഉടനെ ഷോർട്ട് സർക്യൂട്ട് മൂലം മാളിന്റെ നാലാം നിലയിൽ…
Read Moreജനം വോട്ട് ചെയ്തത് ട്വന്റി-20ക്ക് അല്ലാതെ, ട്വന്റി-20 പ്ലസ് ബിജെപി സഖ്യത്തിനല്ല ട്വന്റി-20യി ഒരു വിഭാഗം നേതാക്കള്‍ രാജിവെച്ച് കോണ്‍ഗ്രസിലേക്ക്
കൊച്ചി: എന്‍ഡിഎ പ്രവേശനത്തില്‍ ട്വന്റി-20യില്‍ പൊട്ടിത്തെറി. പാര്‍ട്ടി എന്‍ഡിഎ മുന്നണിയില്‍ ചേരാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് പ്രമുഖ നേതാക്കളും ജനപ്രതിനിധികളും കൂട്ടത്തോടെ രാജി പ്രഖ്യാപിച്ചു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, മഴുവന്നൂര്‍ പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ രഞ്ചു പുളിഞ്ചോടന്‍, ഐക്കരനാട് പഞ്ചായത്ത് മുന്‍ മെമ്പര്‍ ജീല്‍ മാവേലി എന്നിവര്‍ രാജിവെച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കൂടുതല്‍ പ്രവര്‍ത്തകര്‍ രാജിവെക്കുമെന്നും രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ട്വന്റി-20 നേതാക്കള്‍ ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റുമാരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ നേതാക്കള്‍ ആരോപിച്ചു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ…
Read More