ബെംഗളൂരു വിമാനത്താവളത്തിൽ 38.60 കോടി രൂപയുടെ കൊക്കെയ്ൻ പിടികൂടി

ബെംഗളൂരു: കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 38.60 കോടി രൂപ വിലമതിക്കുന്ന 7.72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തു.

ബ്രസീലിലെ സാവോ പോളോ വിമാനത്താവളത്തിൽ നിന്ന് കെഐഎബിയിൽ എത്തിയ ഇയാൾ കുട്ടികളുടെ കഥാ പുസ്തകങ്ങളുടെ രൂപത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. സംശയം തോന്നിയതിനെ തുടർന്ന് ലഗേജ് ബാഗ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി

യാത്രക്കാരന്റെ ലഗേജ് ബാഗിൽ കുട്ടികളുടെ കഥാപുസ്തകങ്ങളുടെ ഒരു കൂട്ടത്തിനടിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ഒരു യാത്രക്കാരനെ വിമാനത്താവള കസ്റ്റംസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 38.60 കോടി രൂപ വിലമതിക്ന്ന 7.72 കിലോഗ്രാം കൊക്കെയ്നും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts