സ്ത്രീകൾക്ക് ഇനി സുരക്ഷിത യാത്ര; നഗരത്തിൽ അർധരാത്രി വരെ സേവനം ലഭിക്കുന്ന സ്ത്രീകൾക്ക് മാത്രമുള്ള ‘സഖി ഓട്ടോ’ വരുന്നു!; നിരക്കും മറ്റ് വിശദാംശങ്ങളും

ബെംഗളൂരു: സ്ത്രീ സൗഹൃദ നഗരമെന്ന നിലയിലേക്കുള്ള ബെംഗളൂരുവിന്റെ വളർച്ചയിൽ നിർണായകമായേക്കാവുന്ന ഒരു മാറ്റമാണ് ഇപ്പോൾ വരുന്നത്. ശ്രദ്ധേയമായ ഒരു പദ്ധതിയാണ് അണിയറയിൽ ഉള്ളത്.

ബെംഗളൂരുവിൽ വനിതാ യാത്രക്കാർക്ക് മാത്രമായി ‘സഖി ഓട്ടോ’ സേവനം ഫെബ്രുവരി 14-ന് ആരംഭിക്കും. സ്ത്രീകളായ ഓട്ടോ ഡ്രൈവർമാർ മാത്രം ഓടിക്കുന്ന ഈ വാഹനങ്ങൾ നഗരത്തിലെ സ്ത്രീകളുടെ യാത്രാ സുരക്ഷിതത്വവും സൗകര്യവും ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു. റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങളിൽ വർധിച്ചുവരുന്ന സുരക്ഷാ പ്രശ്‌നങ്ങൾ സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമെന്ന നിലയിലാണ് ഈ സംരംഭം അവതരിപ്പിക്കുന്നത്.

സഖി ഓട്ടോ സേവനം ദിവസവും രാവിലെ 6 മുതൽ അർധരാത്രി വരെ ലഭ്യമാകും. ആവശ്യക്കാർ വർധിച്ചാൽ 24 മണിക്കൂർ സേവനമാക്കി മാറ്റാനും സാധ്യതയുണ്ട്. ജനുവരിയിൽ വിജയകരമായി നടത്തിയ പൈലറ്റ് റണ്ണിൽ 17 ട്രിപ്പുകൾ പൂർത്തിയാക്കിയിരുന്നു. ബെംഗളൂരുവിലെ സ്ത്രീകൾക്ക് വിശ്വസനീയവും സുരക്ഷിതവുമായ യാത്രാമാർഗം നൽകാൻ ഈ സേവനം ഇപ്പോൾ സജ്ജമാണ്.

  സിഇടി പരീക്ഷയ്ക്കിടെ വിദ്യാർത്ഥികളുടെ പൂണൂൽ അഴിപ്പിച്ച സംഭവം ബെംഗളൂരുവിൽ മൂന്ന് ജീവനക്കാർക്ക് സസ്‌പെൻഷൻ

കൃഷ്‌ണവി പരേഖാണ് ‘സഖി’ എന്ന ആശയത്തിന് പിന്നിൽ. മുംബൈയിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ തനിക്കുണ്ടായ അരക്ഷിതാവസ്ഥയിൽ നിന്നാണ് അവർക്ക് ഈ ആശയം ലഭിച്ചത്. വനിതാ യാത്രികർക്ക് മാത്രമായി, വനിതാ ഡ്രൈവർമാർ ഓടിക്കുന്ന ഒരു സേവനം ഒരുക്കി ഈ ആശങ്കകൾ പരിഹരിക്കാനാണ് അവർ ശ്രമിക്കുന്നത്. സാധാരണ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായ മാതൃകയാണെങ്കിലും, ഉപയോക്താക്കൾക്ക് സുരക്ഷിതമായ ഒരന്തരീക്ഷം സഖി ഒരുക്കുന്നു.

മറ്റ് പല റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങളിലും കാണുന്ന ‘സർജ് പ്രൈസിംഗ്’ സഖി ഓട്ടോയിൽ ഉണ്ടാകില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വളരെ ലളിതമായ നിരക്ക് ഘടനയാണ് ഈ സേവനത്തിനുള്ളത്. ആദ്യത്തെ രണ്ട് കിലോമീറ്ററിന് 50 ആണ് ഏറ്റവും കുറഞ്ഞ നിരക്ക്. അതിനുശേഷം ഓരോ അധിക കിലോമീറ്ററിനും 20 വീതം ഈടാക്കും.

  സുധാകരന്‍ പാര്‍ട്ടി പ്രവര്‍ത്തകരെ സമ്മര്‍ദത്തിലാക്കരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

ബെംഗളൂരുവിലെ യാത്രക്കാർക്ക് ride.sakhiwomen.in എന്ന വെബ് പ്ലാറ്റ്‌ഫോം വഴിയോ 63619 33364 എന്ന വാട്ട്സ്ആപ്പ് നമ്പറിലൂടെയോ സഖി ഓട്ടോ ബുക്ക് ചെയ്യാവുന്നതാണ്. മാത്രമല്ല ഈ സേവനത്തിനായി ഒരു മൊബൈൽ ആപ്ലിക്കേഷൻ അണിയറയിൽ ഒരുങ്ങുന്നുണ്ട്, അത് ഉടൻ പുറത്തിറങ്ങുമെന്നും പ്രതീക്ഷിക്കുന്നു.

21-നും 40-നും ഇടയിൽ പ്രായമുള്ള, മുൻ പരിചയമുള്ള 50 വനിതാ ഡ്രൈവർമാരെ സഖി ഓട്ടോ ഇതിനോടകം കണ്ടെത്തി കഴിഞ്ഞു. തുടക്കത്തിൽ, ഡ്രൈവർമാർക്ക് ഓട്ടത്തിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും ലഭിക്കും. എന്നാൽ ഭാവിയിൽ ഒരു കമ്മീഷൻ അധിഷ്ഠിത മോഡൽ കൊണ്ടുവന്നേക്കാമെന്നാണ് വിവരം. എല്ലാ വിഭാഗം ആളുകളെയും ഉൾക്കൊള്ളുന്നതിന്റെ ഭാഗമായി ട്രാൻസ് വനിതാ ഡ്രൈവർമാരെയും സേവനത്തിന്റെ ഭാഗമാക്കാൻ പ്ലാറ്റ്‌ഫോമിന്റെ ആലോചനയിലുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന്റെ കോമ്പൗണ്ട് തകർന്നു; സംഭവം മുഖ്യമന്ത്രി വീട്ടിലുളളപ്പോൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us