വീട്ടു വരാന്തയിൽ കുടുങ്ങിയ നായയെ പുള്ളിപ്പുലി ആക്രമിച്ച് കൊണ്ടുപോയി; സിസിടിവി വീഡിയോ വൈറലാകുന്നു: വിഡിയോ കാണാം

ബെംഗളൂരു: നഗരത്തിലുളള ഒരു വീടിന്‍റെ വരാന്തയിൽ കിടന്നിരുന്ന നായയെ പുള്ളിപ്പുലി ആക്രമിച്ച് കൊണ്ടുപോയി. രാത്രിയിൽ നാരായണ ഗൗഡയുടെ വീടിന്റെ വരാന്തയിൽ ഉറങ്ങുകയായിരുന്ന നായയെയാണ് പുള്ളിപ്പുലി പതിയിരുന്ന് ആക്രമിച്ച് കൊണ്ട്പോയത്.

പുള്ളിപ്പുലി വീട്ടിൽ കയറിയപ്പോൾ, അവിടെ ഉറങ്ങിക്കിടക്കുകയായിരുന്ന പൂച്ച ഭാഗ്യവശാൽ പുള്ളിപ്പുലിയുടെ വായിൽ നിന്ന് രക്ഷപ്പെട്ടു. വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ നായയെ കൊണ്ടുപോകുന്ന ദൃശ്യം വ്യക്തമായി പതിഞ്ഞു.

  കല്ലട ബസ് അപകടത്തില്‍ പരുക്കേറ്റ മലയാളി യുവാവ് മരിച്ചു

ദിഡുപെയിലെ ഗ്രാമവാസികളിൽ ഈ സംഭവം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്, രാത്രിയിൽ പുറത്തിറങ്ങാൻ അവർ ഭയപ്പെടുന്നു. ദിഡുപെയിലും പരിസര പ്രദേശങ്ങളിലും പുള്ളിപ്പുലികൾ കന്നുകാലികളെ കൊണ്ടുപോകുന്ന സംഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

പുള്ളിപ്പുലികളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, വനംവകുപ്പ് അടിയന്തര നടപടി സ്വീകരിച്ച് മൃഗത്തെ പിടികൂടണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈകാലുകൾ കെട്ടി കാമുകനെ ജീവനോടെ കത്തിച്ച് കാമുകി; ഞെട്ടിക്കുന്ന സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us