കേരളത്തെ നടുക്കി കൗമാരക്കാരുടെ കൂട്ടമരണം; ഒരാഴ്ച്ചക്കിടെ ജീവിതം അവസാനിപ്പിച്ചത് 4 വിദ്യാർത്ഥികൾ

കേരളം: 4 കുരുന്നുകൾ ദിവസങ്ങളുടെ വ്യത്യാസത്തില്‍ ജീവിതം അവസാനിപ്പിച്ചു എന്ന വാർത്തയുടെ നടുക്കത്തിലാണ് കേരളം. തിരുവനന്തപുരത്തും, പത്തനംതിട്ടയിലും പാലക്കാട്ടുമായി നടന്ന ഈ വേർപാടുകൾ നോവാകുകയാണ്.വീടിന്റെ ഉമ്മറത്തും ഹോസ്റ്റൽ മുറികളിലും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് മരണവാർത്ത എത്തിയപ്പോൾ തകർന്നുപോയത് 4 കുടുംബങ്ങളുടെ സ്വപ്നങ്ങളാണ്.

ആറ്റിങ്ങലിൽ ഇളമ്പ സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി സിദ്ധാർത്ഥ് (17) തന്റെ കിടപ്പുമുറിയിൽ ജീവിതം അവസാനിപ്പിച്ചു. ആ കസേരയും പുസ്തകങ്ങളും ബാക്കിയാക്കി സിദ്ധാർത്ഥിന്റെ മടക്കയാത്ര .ബാലരാമപുരത്ത് സ്കൂളിൽ നിന്ന് വീട്ടിലെത്തിയ അജയ് (15) എന്ന പത്താം ക്ലാസ്സുകാരൻ നിമിഷങ്ങൾക്കുള്ളിലാണ് മരണത്തിന് കീഴടങ്ങിയത്. ജേക്കബ്, അജിത ദമ്പതികളുടെ മകന്റെ അപ്രതീക്ഷിത വേർപാട് ഇന്നും ആ വീട്ടുകാർക്ക് വിശ്വസിക്കാനായിട്ടില്ല.

  സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി; മഞ്ഞക്കുറ്റികള്‍ നീക്കം ചെയ്യും: മുഖ്യമന്ത്രി വി ഡി സതീശൻ

പത്തനംതിട്ട തെള്ളിയൂരിൽ പ്ലസ്ടു വിദ്യാർത്ഥി ആരോമലിന്റെ മരണം ഏറെ വേദനാജനകമാണ്. സ്കൂൾ വാർഷികാഘോഷത്തിന്റെ സന്തോഷങ്ങൾക്കിടയിൽ അധ്യാപകരുടെ ശാസനയേറ്റതിലുള്ള മനോവിഷമമാണോ ആരോമലിനെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന് നാടൊന്നാകെ സംശയിക്കുന്നു.

പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം ഹോസ്റ്റലിലെ നിശബ്ദതയിൽ രുദ്ര രാജേഷ് (16) എന്ന പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ജീവൻ പൊലിഞ്ഞു. കളിച്ചുചിരിച്ചു നടക്കേണ്ട പ്രായത്തിൽ ഹോസ്റ്റൽ മുറിയിലെ നാല് ചുവരുകൾക്കുള്ളിൽ ആ പെൺകുട്ടി എരിഞ്ഞടങ്ങി.

  ഫ്ലാറ്റിലെ പുല്ലിൽ ഇരുന്നാൽ പിഴ? "കുട്ടികൾ കളിക്കണം, പക്ഷേ ഒച്ചയുണ്ടാക്കരുത്!" യുവാക്കളെ ശ്വാസം മുട്ടിക്കുന്ന് അപ്പാർട്ട്മെന്റുകളിലെ വിചിത്ര നിയമങ്ങൾക്ക് എതിരെ പ്രതിഷേധം

തങ്ങളുടെ മക്കൾ എന്തിനാണ് ഇത്ര പെട്ടെന്ന് യാത്ര പറഞ്ഞു പോയതെന്നറിയാതെ വിറങ്ങലിച്ചു നിൽക്കുകയാണ് ഈ മാതാപിതാക്കൾ. കൗമാരപ്രായത്തിലെ ചെറിയ പിണക്കങ്ങളും പരിഭവങ്ങളും വലിയ തീരുമാനങ്ങളിലേക്ക് എത്തുമ്പോൾ നഷ്ടപ്പെടുന്നത് ഒരു നാടിന്റെ തന്നെ പ്രതീക്ഷകളാണ്…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ഇനി അനേക്കലും അത്തിബെലെയും തൊടും; നഗരത്തെ വലംവെക്കാൻ 73 കിലോമീറ്റർ 35 സ്റ്റേഷനുകളുമായി വമ്പൻ വിപുലീകരണത്തിന് ഈ ലൈൻ
[masterslider id="10"]

Related posts