ഒരു പ്ലേറ്റ് പാസ്തയ്ക്ക് 5000 രൂപ! സൽമാൻ ഖാന്റെ സഹോദരി അർപിത ഖാന്റെ ആഡംബര റസ്റ്റോറന്റിലെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരി അർപിത ഖാൻ ശർമ്മയുടെ പുതിയ ബിസിനസ് സംരംഭം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മുംബൈയിലെ സാന്താക്രൂസിൽ അർപിത തുടങ്ങിയ ‘മെർസി’ (Merci) എന്ന യൂറോപ്യൻ ശൈലിയിലുള്ള ഫൈൻ-ഡൈനിംഗ് റസ്റ്റോറന്റിലെ ഭക്ഷണസാധനങ്ങളുടെ അമിത വിലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

റസ്റ്റോറന്റിലെ മെനു കാർഡിന്റെ സ്ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിച്ചതോടെയാണ് വിലവിവരങ്ങൾ പുറത്തുവന്നത്. സാധാരണ റെസ്റ്റോറന്റുകളിൽ നൂറുകണക്കിന് രൂപയ്ക്ക് ലഭിക്കുന്ന യൂറോപ്യൻ പാസ്തയ്ക്ക് ഇവിടെ ഏകദേശം 5,000 രൂപയാണ് വിലയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മിക്ക വിഭവങ്ങൾക്കും 1,000 രൂപയ്ക്ക് മുകളിലാണ് വില ഈടാക്കുന്നത്. ചില സ്പെഷ്യാലിറ്റി വിഭവങ്ങൾക്ക് 10,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. ഇതോടെ മുംബൈയിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി റസ്റ്റോറന്റുകളിൽ ഒന്നായി ‘മെർസി’ മാറി.

  ബെംഗളൂരുവിൽ സമഗ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയ്ക്ക് ഇന്ന് തുടക്കം; എസ്.ഐ.ആറിൽ' വോട്ടർമാർ ചെയ്യേണ്ട കാര്യങ്ങൾ

റസ്റ്റോറന്റിലെ ഉയർന്ന നിരക്കിനെതിരെ പരിഹാസവും വിമർശനവുമായി നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. “ഇതിൽ എന്താണ് ഇത്ര പ്രത്യേകത? സ്വർണ്ണ തളികയിലാണോ വിളമ്പുന്നത്?” എന്നാണ് ട്രോളന്മാരുടെ ചോദ്യം. ഇത് കോടീശ്വരന്മാർക്കും സെലിബ്രിറ്റികൾക്കും വേണ്ടി മാത്രമുള്ള ഇടമാണെന്നും സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വിലയാണിതെന്നും സോഷ്യൽ മീഡിയയിൽ വിമർശനമുയരുന്നു.

  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കാം

സലിം ഖാന്റെ ദത്തുപുത്രിയാണെങ്കിലും ഖാൻ കുടുംബത്തിന്റെയാകെ പ്രിയപ്പെട്ടവളാണ് അർപിത. സഹോദരിയോടുള്ള സൽമാൻ ഖാന്റെ സ്നേഹം ബോളിവുഡിൽ പ്രശസ്തമാണ്. റിപ്പോർട്ടുകൾ പ്രകാരം 166 കോടി രൂപയുടെ ആസ്തി അർപിതയ്ക്കുണ്ട്. ഭർത്താവ് ആയുഷ് ശർമ്മയുടേത് ഉൾപ്പെടെ കുടുംബത്തിന്റെ ആകെ ആസ്തി 257 കോടി രൂപയോളമാണെന്നും പറയപ്പെടുന്നു. ഇതിനിടെയാണ് പുതിയ റസ്റ്റോറന്റിലെ വിലവിവരങ്ങൾ പുറത്തുവന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts