ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകളുടെ മൃതദേഹം റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്

ഒഡീഷ : ആംബുലന്‍സിന് നല്‍കാന്‍ 1200 രൂപ കൈയിലില്ലാത്തതിനെ തുടർന്ന് മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ച് പിതാവ്.

ഏഴ് കിലോമീറ്ററോളം അകലെയുള്ള ബാലസോറിലെ ബലിയപാലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്കാണ് 17 വയസ്സുള്ള മകളുടെ മൃതദേഹവുമായി പിതാവ് സൈക്കിള്‍ റിക്ഷയില്‍ സഞ്ചരിച്ചത്.

മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്. അസ്വാഭാവിക മരണമായതിനാൽ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍, മൃതദേഹം എത്തിക്കാന്‍ 1200 രൂപയായിരുന്നു ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു.

  ബെംഗളൂരുവിൽ 'മാലിന്യമുക്ത കാമ്പയിന്' തുടക്കമിട്ട് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

കൂലിപ്പണിക്കാരനായ പിതാവിൻ്റെ കൈവശം പണം ഇല്ലായിരുന്നു. പിന്നീട് 108 ആംബുലന്‍സ് സര്‍വീസിനെ ആശ്രയിച്ചെങ്കിലും മൃതദേഹം എത്തിക്കുക എന്നത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്നായിരുന്നു മറുപടി.

ആംബുലന്‍സിനുള്ള തുക കണ്ടെത്താന്‍ നാട്ടുകാരോട് സഹായം തേടിയെങ്കിലും പണം ലഭിച്ചില്ല.
ഒടുവില്‍ പ്രദേശത്തെ സൈക്കിള്‍ റിക്ഷാക്കാരന്‍ തൻ്റെ വാഹനം അദ്ദേഹത്തിന് നൽകി.

പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി കൊണ്ടുപോയ അതേ സൈക്കിള്‍ ട്രോളിയില്‍ തന്നെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി കൊണ്ടുപോയി.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

നാട്ടുകാരിൽ ആരോ ഒരാൾ മകളുടെ മൃതദേഹം സൈക്കിള്‍ റിക്ഷയില്‍ കൊണ്ടുപോകുന്ന പിതാവിൻ്റെ വിഡിയോകളും ഫോട്ടോകളും പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെയാണ് ദുരിതം പുറം ലോകം അറിയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കൊലയ്ക്ക് പിന്നിൽ പ്രണയനൈരാശ്യം മാത്രമല്ല; ബെംഗളൂരുവിലെ അമൃത കൊലക്കേസിൽ വൻ വഴിത്തിരിവുമായി പോലീസ്
[masterslider id="10"]

Related posts