നടി മഞ്ജുളയ്ക്ക് കത്തിക്കുത്തിൽ പരിക്ക്; ഭർത്താവ് പിടിയിൽ

ബെംഗളൂരു : കന്നഡ സീരിയൽ നടിയും അവതാരകയുമായ ശ്രുതിക്ക് (സി. മഞ്ജുള-38) യെ ഭർത്താവ് കുത്തിക്കൊലപ്പെടുത്താൻ ശ്രമം. ബെംഗളൂരുവിലെ ഹനുമന്തനഗറിൽ ആണ് സംഭവം നടന്നത്.

‘അമൃതധാരെ’ എന്ന ജനപ്രിയ കന്നഡ സീരിയലിലെ അഭിനയത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് ശ്രുതി.ഒരു സ്വകാര്യ ചാനലിൽ അവതാരകയായി മഞ്ജുളയും ജോലി ചെയ്തിരുന്നു.

ഈ മാസം നാലിനാണ് സംഭവം. ശ്രുതിക്കുനേരേ മുളകുപൊടി വിതറിയതിനുശേഷം ഭർത്താവ് അമരേഷ് കത്തിക്കൊണ്ട് പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

  കാത്തിരിക്കുന്നത് വലിയ അപകടം; ഫോണിലെ ഒരു സന്ദേശം മാറ്റുന്നത് ഐ.ടി നഗരത്തിലെ അവിവാഹിതരായ യുവാക്കളുടെ ജീവിതം

സംഭവത്തിൽ നടിയുടെ ഭർത്താവ് അമരേഷിനെ ബെംഗളൂരു പോലീസ് അറസ്റ്റുചെയ്തു. കുടുംബവഴക്കിനിടെ അമരേഷ് ശ്രുതിയെ കത്തിക്കൊണ്ട് കുത്തിപ്പിരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. ഹനുമന്ദനഗറിലെ ഇവരുടെ വീട്ടിൽവെച്ചാണ് അക്രമംനടന്നത്.

അഭിപ്രായവ്യത്യാസത്തെത്തുടർന്ന് ശ്രുതി കുട്ടികൾക്കൊപ്പം ഏതാനുംമാസമായി അമരേഷിൽനിന്നും അകന്ന് കഴിയുകയായിരുന്നു.

അക്രമംനടന്നതിന്റെ മൂന്നുദിവസം മുൻപാണ് നടിയുംകുട്ടികളും വീട്ടിലേക്ക് തിരികെ വന്നത്. കൊലപാതകശ്രമത്തിന്റെ വകുപ്പ് ചുമത്തിയാണ് അമരേഷിന്റെ പേരിൽ കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി
[masterslider id="10"]

Related posts