കസേരയ്ക്കുവേണ്ടി പരിശ്രമിക്കണം; കിട്ടിയാലുടൻ കയറിയിരിക്കാൻ പഠിക്കണം; ചർച്ചകൾക്ക് ചൂടുപകർന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബെംഗളൂരു : നാം കസേരയ്ക്കുവേണ്ടി പരിശ്രമിക്കണമെന്നും എന്നാൽ കസേരകിട്ടാൻ പ്രയാസമാണെന്നും പറഞ്ഞ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കിട്ടിയാലുടൻ അതിൽ കയറിയിരിക്കാൻ പഠിക്കണമെന്നും കൂട്ടിച്ചേർത്തു.

ബെംഗളൂരു ബാർ അസോസിയേഷൻ സംഘടിപ്പിച്ച കെംപെഗൗഡ ജയന്തി ആഘോഷത്തിന്റെ പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെയാണ് കസേരയുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നടത്തിയത്.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

അകന്നിരിക്കുന്ന അഭിഭാഷകരോട് സദസ്സിന്റെ മുൻനിരയിലേക്ക് വന്നിരിക്കാൻ തമാശരൂപത്തിൽ പറയുകയായിരുന്നു ശിവകുമാർ. ‘‘അവസരങ്ങൾ കുറവാണ്, അത് കിട്ടിയാലുടൻ ഉപയോഗിക്കാൻ ശീലിക്കണം’’ -അഭിഭാഷകരെ അദ്ദേഹം ഉപദേശിച്ചു.

മുഖ്യമന്ത്രിസ്ഥാനത്ത് താൻ അഞ്ചുവർഷകാലാവധി തികയ്ക്കുമെന്ന് സിദ്ധരാമയ്യ അസന്ദിഗ്ധമായി പറഞ്ഞതിനുപിന്നാലെയാണ് ശിവകുമാറിന്റെ കസേര പരാമർശമെന്നത് ശ്രദ്ധേയമായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts