ആരാധകർ ഔട്ട് ; ചിന്നസ്വാമി സ്റ്റേഡിയത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് നടത്താനൊരുങ്ങി കർണാടക ക്രിക്കറ്റ് അസോസിയേഷൻ

ബെംഗളൂരു : ചിന്നസ്വാമി സ്റ്റേഡിയത്തിൽ 16 ദിവസത്തെ ടൂർണമെന്റ് ഓഗസ്റ്റ് 11-ന് ആരംഭിക്കും.

ആരാധകരെ പുറത്തുനിർത്തി ക്രിക്കറ്റ് ടൂർണമെന്റ് നടത്താനൊരുങ്ങുകയാണ് കർണാടക ക്രിക്കറ്റ് അസോസിയേഷൻ.

സ്റ്റേഡിയത്തിനു മുൻപിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേർ മരിച്ച ദുരന്തത്തിനുശേഷം വരുന്ന ആദ്യ ടൂർണമെന്റാണിത്.

കർണാടകയുടെ പ്രീമിയർ ട്വന്റി 20 ലീഗ് ടൂർണമെന്റായ മഹാരാജാ ട്രോഫി ക്രിക്കറ്റാണ് അടച്ചിട്ട സ്റ്റേഡിയത്തിനകത്ത് നടത്താനൊരുങ്ങുന്നത്.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

ദുരന്തത്തിന്റെ ഉത്തരവാദിത്വം ആരോപിച്ച് ക്രിക്കറ്റ് അസോസിയേഷന്റെയുൾപ്പെടെ പേരിൽ പോലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരുകയാണ്.

ഇതിന്റെ പശ്ചാത്തലത്തിലാണ് മഹാരാജ ട്വന്റി 20 ലീഗ് മത്സരങ്ങൾ കാണാൻ കാണികളെ ഗാലറിയിൽ കയറ്റേണ്ടെന്ന് അസോസിയേഷൻ തീരുമാനിച്ചത്.

വലിയ രീതിയിൽ ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധനേടുന്ന ടൂർണമെന്റാണ് ഒഴിഞ്ഞ ഗാലറിക്കുമുൻപിൽ നടക്കാൻ പോകുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts