ക​ർ​ണാ​ട​ക​യി​ൽ കന്നട മതി ; എ​ല്ലാം വ​കു​പ്പി​ലും ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി ഉത്തരവ്

ബെംഗളൂരു : ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ എ​ല്ലാ ഭ​ര​ണ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് .

ഉ​ത്ത​ര​വ് പാ​ലി​ക്കാ​ത്ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വ്യക്തമാക്കി.

മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് സം​സ്ഥാ​ന ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ശാ​ലി​നി ര​ജ​നീ​ഷാണ് ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചത്.

ഔ​ദ്യോ​ഗി​ക ഭ​ര​ണ​ത്തി​ൽ ക​ന്ന​ട ഉ​പ​യോ​ഗം നി​ർ​ബ​ന്ധ​മാ​ക്കി മുന്നേ തന്നെ നി​ര​വ​ധി സ​ർ​ക്കു​ല​റു​ക​ൾ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

  രുചിയല്ല, വില്ലൻ സോഡിയം; ഗോപി മഞ്ചൂരിയനും ഇൻസ്റ്റന്റ് നൂഡിൽസും യുവാക്കളിൽ വരുത്തിവെക്കുന്ന വിൻ വിപത്തെന്ന് ബെംഗളൂരുവിലെ ഡോക്ടർമാർ

എന്നാൽ ഇവ പാലിക്കുന്നില്ലെന്ന് ക​ന്ന​ട വി​ക​സ​ന അ​തോ​റി​റ്റി റി​പ്പോ​ർ​ട്ട് ചെ​യ്ത​ പശ്ചാത്തലത്തിലാണ് പു​തി​യ ഉ​ത്ത​ര​വ്.

പു​തി​യ ഉ​ത്ത​ര​വ് പ്രകാരം എ​ല്ലാ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ഭ​ര​ണ​ത്തി​ൽ ക​ന്ന​ട പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണം. സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലെ നെ​യിം ബോ​ർ​ഡു​ക​ൾ കന്നട ഭാഷയിലായിരിക്കണം.

ഏതെങ്കിലും തരത്തിൽ ലംഘനം കണ്ടെത്തിയാൽ അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ന്ന​ട​യി​ൽ ല​ഭി​ക്കു​ന്ന എ​ല്ലാ അ​പേ​ക്ഷ​ക​ൾ​ക്കും ക​ത്തു​ക​ൾ​ക്കും മറുപടി നൽകേണ്ടതും അതെ ഭാഷയിൽ ആയിരിക്കണം.

  ബെംഗളൂരുവിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗൃഹനാഥന് ദാരുണാന്ത്യം

നി​യ​മ​നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ, ക​ത്തി​ട​പാ​ടു​ക​ൾ, നോ​ട്ടീ​സു​ക​ൾ, സ​ർ​ക്കു​ല​റു​ക​ൾ എ​ന്നി​വ​യിൽ കന്നട ഭാഷ നിർബന്ധമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പത്ത് കിലോമീറ്ററിൽ താഴെ യാത്രയ്ക്ക് 700 രൂപ; ബെംഗളൂരുവിലെ ക്യാബ് നിരക്കുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
[masterslider id="10"]

Related posts