കർണാടകയിൽ മഴ തുടരും; ശക്തി കുറയും

ബെംഗളൂരു: കർണാടകയുടെ ചില ഭാഗങ്ങളിൽ സാധാരണ ജീവിതത്തെ ബാധിച്ച കനത്ത മഴ അടുത്ത രണ്ട് ദിവസത്തേക്ക് കൂടി തുടരുമെന്ന് പ്രവചനമുണ്ടെങ്കിലും അതിന്റെ തീവ്രത കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തുടനീളം തിങ്കളാഴ്ച ‘റെഡ്’ അലേർട്ട് പ്രഖ്യാപിചിരുന്നു . ചൊവ്വാഴ്ച ‘ഓറഞ്ച്’ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കനത്തതോ അതിശക്തമോ ആയ മഴയെ സൂചിപ്പിക്കുന്നു. ബുധനാഴ്ച ‘യെല്ലോ’ അലേർട്ട് നിലവിലുണ്ട്.

  ലക്ഷ്യം ബക്കിങ്ഹാം കൊട്ടാരം; 20 രാജ്യങ്ങൾ താണ്ടാൻ മൈസൂരുവിൽനിന്ന് ഒരു ബൈക്ക് യാത്രികൻ

കഴിഞ്ഞ മൂന്ന് ദിവസമായി തീരദേശ കർണാടകയിൽ പെയ്യുന്ന മഴയിൽ ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളിലെ ചില ഭാഗങ്ങളിൽ നാശനഷ്ടമുണ്ടായി.

ശനിയാഴ്ച രാവിലെ 8.30 മുതൽ 48 മണിക്കൂറിനുള്ളിൽ ദക്ഷിണ കന്നഡ ജില്ലയിലെ ചില ഭാഗങ്ങളിൽ 170 മില്ലിമീറ്ററിലധികം മഴ പെയ്തു.

തീരദേശ ജില്ലകളിലെ നിരവധി നദികൾ നിറഞ്ഞൊഴുകുകയാണ്. ഫാൽഗുനി നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് മംഗളൂരുവിലെ ചില വീടുകളിൽ വെള്ളം കയറി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഔദ്യോഗിക വാഹനം ഒഴിവാക്കി നമ്മ മെട്രോയിൽ യാത്ര ചെയ്ത് കർണാടക ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര
[masterslider id="10"]

Related posts