‘ഒരു വര്‍ഷത്തിനുള്ളില്‍ രണ്ടാംതവണയും ഞാന്‍ മരിച്ചു; ‘ഇനി ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല; ജി വേണുഗോപാൽ

താൻ അസുഖബാധിതനായി മരണപ്പെട്ടു എന്ന വ്യാജവാർത്തയെ പരിഹസിച്ച് കുറിപ്പ് പങ്കുവച്ച് ഗായകൻ ജി വേണുഗോപാൽ.

നിര്യാതനായി എന്ന വ്യാജവാർത്തയുടെ സ്ക്രീൻഷോട്ട് കുറിപ്പിനൊപ്പം വേണുഗോപാൽ ചേർത്തു. ഇങ്ങനെയുള്ള ചില കാര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നു പറഞ്ഞു സഹായിക്കണേ എന്ന് തമാശരൂപേണ ചോദിച്ചാണ് വേണുഗോപാൽ കുറിപ്പ് അവസാനിപ്പിച്ചത്.

തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന വ്യാജ മരണവാർത്തകളിൽ ഏത് രണ്ടാം തവണയാണ് ഗായകൻ ജി വേണുഗോപാൽ നേരിടുന്നത്.

  വാക്കുപാലിച്ച് വിജയ്; ആദ്യ ഒപ്പിൽ തമിഴകത്തിന് 200 യൂണിറ്റ് സൗജന്യ വൈദ്യുതി

ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ വ്യക്തിയായി താൻ മാറി. ഇനി ഉടനെയൊന്നും താൻ മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്നും കുറിപ്പിൽ ജി വേണുഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

വ്യാജ മരണവാർത്ത പ്രചരിപ്പിച്ച വിഡിയോയുടെ സ്ക്രീൻഷോട്ടും വേണുഗോപാൽ പങ്കുവെച്ചിട്ടുണ്ട്. “മരണം കീഴടക്കി, കണ്ണീരായി ഗായകൻ വേണുഗോപാൽ” എന്ന പോസ്റ്ററാണ് സോഷ്യൽ മീ‍ഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഇതിനെതിരെയാണിപ്പോൾ ​ഗായകൻ രം​ഗത്തെത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മരണം തൊട്ടുമുന്നിൽ, രക്ഷകനായി വളർത്തുപൂച്ച; തകർന്നുവീണ മേൽക്കൂരയ്ക്കടിയിൽ നിന്ന് അച്ഛനും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാൻസർ ബാധിച്ച ആരാധകനെ വീഡിയോ കോളിൽ വിളിച്ച് നടൻ യാഷ്; ചികിത്സാ സഹായവും വാഗ്ദാനം ചെയ്തു
[masterslider id="10"]

Related posts