നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയില്‍

ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം. ഏലതോട്ടത്തില്‍ കുടിവെള്ള പൈപ്പ് സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. നായ്ക്കള്‍ കടിച്ച് വലിച്ച നിലയിലായിരുന്നു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ കസ്റ്റഡിയിലെടുത്തു

ശനിയാഴ്ചയാണ് കുഞ്ഞ് ജനിച്ചതെന്ന് ദമ്പതികള്‍ പറയുന്നു. കുഞ്ഞ് ജനിച്ചപ്പോള്‍ ജീവനില്ലായിരുന്നുവെന്നും തുടര്‍ന്ന് കുഴിച്ചിട്ടതാണെന്നുമാണ് ഇവര്‍ പറയുന്നത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് രാജാക്കാട് പോലീസ് പറഞ്ഞു.

  ഉമ്മൻചാണ്ടിക്ക് ആദരവുമായി ഇന്ന് കല്ലറയിലെത്തുന്നു മദ്യ വിരുദ്ധ സമിതി

പൂനം സോറന്‍ എന്ന യുവതിയെയും ഇവരുടെ ഭര്‍ത്താവ് മോത്തിലാല്‍ മുര്‍മു എന്നയാളുമാണ് കസ്റ്റഡിയിലായിരിക്കുന്നത്. പൂനം സോറന്റെ മുന്‍ഭര്‍ത്താവ് ഏഴ് മാസം മുന്‍പ് മരിച്ചു പോയിരുന്നു. ഡിസംബര്‍ മാസത്തിലാണ് മോത്തിലാല്‍ മുര്‍മുവിനെ ഇവര്‍ വിവാഹം ചെയ്തതത്. അതിന് ശേഷമാണ് എസ്റ്റേറ്റില്‍ ജോലിയ്ക്ക് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേനൽ ചൂടിന് ശമനമേകാൻ 'പാവപ്പെട്ടവന്റെ ഫ്രിഡ്ജ്'; മൺപാത്ര വിപണി സജീവമാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു
[masterslider id="10"]

Related posts

Click Here to Follow Us