വേനൽ ചൂടിന് ശമനമേകാൻ ‘പാവപ്പെട്ടവന്റെ ഫ്രിഡ്ജ്’; മൺപാത്ര വിപണി സജീവമാകുന്നു

ബെംഗളൂരു: വേനൽക്കാലം ആരംഭിച്ചതോടെ മൈസൂരു നഗരത്തിൽ മൺപാത്ര വിപണി ഉണരുന്നു. ‘പാവപ്പെട്ടവന്റെ ഫ്രിഡ്ജ്’ എന്നറിയപ്പെടുന്ന മൺകൂജകൾക്കും പാത്രങ്ങൾക്കും ഇത്തവണ റെക്കോർഡ് ആവശ്യക്കാരാണുള്ളത്. നഗരത്തിലെ കലാമന്ദിർ, ബാംബൂ ബസാർ തുടങ്ങിയ ഇടങ്ങളിൽ ഇതിനോടകം തന്നെ നിരവധി താൽക്കാലിക മൺപാത്ര വിപണികൾ തുറന്നു കഴിഞ്ഞു.

വേനൽ ലക്ഷ്യമിട്ട് രാജസ്ഥാനിൽ നിന്നും ട്രക്ക് കണക്കിന് മൺപാത്രങ്ങളാണ് മൈസൂരുവിലേക്ക് എത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി മൈസൂരുവിൽ മൺപാത്ര കച്ചവടം നടത്തുന്ന ഹരീഷ് എന്ന വ്യാപാരിയുടെ അഭിപ്രായത്തിൽ, ഓരോ വർഷം കഴിയുന്തോറും ആവശ്യക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടാകുന്നത്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

സാധാരണ മൺകൂജകൾക്ക് പുറമെ, ടാപ്പുകൾ ഘടിപ്പിച്ച കൂജകൾക്കും ഡിസൈനർ പാത്രങ്ങൾക്കുമാണ് ഇപ്പോൾ പ്രിയമേറെ. പാരമ്പര്യമായി മൺപാത്രങ്ങൾ ഉപയോഗിക്കുന്ന ഉത്തരേന്ത്യൻ കുടുംബങ്ങളാണ് പ്രധാന ഉപഭോക്താക്കൾ.

ഫ്രിഡ്ജിലെ വെള്ളത്തേക്കാൾ ആരോഗ്യപ്രദമാണ് മൺപാത്രത്തിൽ സൂക്ഷിക്കുന്ന തണുത്ത വെള്ളമെന്ന തിരിച്ചറിവ് ആളുകളെ മൺപാത്രങ്ങളിലേക്ക് ആകർഷിക്കുന്നു. കൂടാതെ, വേനൽക്കാലത്തെ അടിക്കടിയുള്ള വൈദ്യുതി തടസ്സവും ഫ്രിഡ്ജിന് പകരമായി മൺപാത്രങ്ങളെ തിരഞ്ഞെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നു.

  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു

ഫെബ്രുവരി അവസാനത്തോടെ തുടങ്ങിയ കച്ചവടം മെയ് മാസം വരെ സജീവമായിരിക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്. ഇത്തവണ ചില്ലറ വ്യാപാരികൾക്ക് പുറമെ മറ്റ് ബിസിനസ് മേഖലയിലുള്ളവരും മൺപാത്രങ്ങൾക്കായി മുൻകൂട്ടി ഓർഡർ നൽകുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം
[masterslider id="10"]

Related posts