വ്യാജ നേഴ്സ് ചമഞ്ഞ് നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയി 

ബെംഗളൂരു: നഴ്സുമാരെന്ന വ്യാജേന ആശുപത്രിയിലെത്തിയ സ്ത്രീകള്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയി.

കലബുർഗി ജില്ലാ ആശുപത്രിയിലാണ് സംഭവം.

നവംബർ ഇരുപത്തിയഞ്ചിന് സെയ്ദ് ചിഞ്ചോലി സ്വദേശികളായ കസ്തൂരി- രാമകൃഷ്ണ ദമ്പതികള്‍ക്ക് ജനിച്ച കുഞ്ഞിനെയാണ് സ്ത്രീകള്‍ തട്ടിക്കൊണ്ട് പോയത്.

കുഞ്ഞിന്റെ രക്തം പരിശോധിക്കണമെന്ന് പറഞ്ഞാണ് ഇവർ കുഞ്ഞിനെ വാർഡില്‍ നിന്നും എടുത്തുകൊണ്ട് പോയത്.

സംഭവം ഉണ്ടായതിന് പിന്നാലെ തന്നെ കുഞ്ഞിന്റെ മാതാപിതാക്കള്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.

  സംസ്ഥാനത്ത് പുതിയ എക്സൈസ് തീരുവ നയം നടപ്പിലാക്കി; മദ്യം വാങ്ങും മുൻപ് ഇതറിയുക! ചിലതിന് വില കൂടും, ചിലതിന് കുറയും

തുടർന്ന് ആശുപത്രി അധികൃതർ സിസിടിവി പരിശോധിച്ചപ്പോള്‍ രണ്ട് സ്ത്രീകള്‍ കുഞ്ഞിനേയും കൊണ്ട് പോകുന്നതായും കണ്ടെത്തിയിരുന്നു.

സംഭവത്തില്‍ ബ്രഹ്മപൂർ പോലീസ് കേസെടുത്ത് അന്വേഷണത്തെ ആരംഭിച്ചിട്ടുണ്ട്.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊർജ്ജിതമാക്കിയിരിക്കുകയാണ് പോലീസ്.

അതേസമയം കഴിഞ്ഞ ദിവസം കുട്ടികള്‍ക്കായുള്ള ആശുപത്രിയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിന് ആന്ധ്രാപ്രദേശില്‍ നിന്നുള്ള ദമ്പതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

  സ്വർണവിലയിൽ വലിയ കുതിച്ചുചാട്ടം: പവന് 10,200 രൂപ വർധിച്ചു

കുഞ്ഞിനെ കഴിഞ്ഞ ദിവസം പോലീസ് അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts