എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങി; രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ : എലിവിഷം വെച്ച മുറിയില്‍ കിടന്നുറങ്ങിയ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം.

ചെന്നൈയില്‍ കുന്ദ്രത്തൂരിലാണ് സംഭവം.

വിശാലിനി (ആറ്), സായ് സുധൻ (ഒരു വയസ്സ്) എന്നീ കുട്ടികളാണ് മരിച്ചത്.

ഇവരുടെ മാതാപിതാക്കളായ ഗിരിധരനും പവിത്രയും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ബാങ്ക് മാനേജറാണ് ഗിരിധരൻ. എലി ശല്യം വർധിച്ചതോടെ ഗിരിധരൻ ഒരു കീട നിയന്ത്രണ കമ്പനിയെ സമീപിക്കുകയും കമ്പനി ജീവനക്കാർ വീട്ടിലെത്തുകയും ചെയ്തിരുന്നു.

  ആശുപത്രിയിലെ ആ അടച്ചിട്ട മുറിയിൽ ഗർഭിണിയും സുരക്ഷിതയല്ല; ദൃശ്യങ്ങൾ ഒളിക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരനെതിരെ കേസ്

തുടർന്ന് ഇവർ എലി വിഷം മുറിയില്‍ പലയിടത്തായി വിതറിയിട്ടു.

രാത്രി കുടുംബം ഉറങ്ങുമ്പോള്‍ എ.സി. ഓണാക്കുകയും ചെയ്തു.

രാവിലെ നാലുപേരും അവശനിലയിലാകുകയായിരുന്നു.

ബന്ധുക്കള്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടികളുടെ ജീവൻ നഷ്ടമായിരുന്നു.

പോലീസ് പെസ്റ്റ് കണ്‍ട്രോള്‍ കമ്പനിക്കെതിരെ കേസെടുത്ത് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ വിദ്യാർത്ഥിനി മദ്യപിക്കുന്ന വീഡിയോ വൈറൽ; സംഭവം ഒതുക്കിത്തീർക്കാൻ വാർഡൻമാർ പണം വാങ്ങിയതായി ആരോപണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts