മംഗളൂരു വിമാനത്താവളത്തിൽ ബോംബുവച്ച ആൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കീഴടങ്ങി. ആദിത്യറാവു എന്നയാളാണ് ബെംഗളൂരു പോലീസിനു മുന്നിൽ കിഴടങ്ങിയത്.

സ്ഫോടകവസ്തുക്കൾ എത്തിച്ചയാളുടെ ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി.ടി.വി.യിൽനിന്ന് ലഭിച്ചിരുന്നു. കർണാടകയിലെ വിമാനത്താവളങ്ങളിൽ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികൾ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 2018ൽ ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇയാൾ ശിക്ഷയുമനുഭവിച്ചിരുന്നു.
കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിസിടിവിയിൽ പതിഞ്ഞ രൂപത്തിന് 2018ലെയാളുമായി സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസ് സംശയിച്ച ഇയാൾ തന്നെയാണോ കീഴടങ്ങിയ ആദിത്യ റാവു എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.

  വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് മുൻഗണന: സംസ്ഥാനത്തെ ആന ക്യാമ്പുകളിൽ പുതിയ നിയമങ്ങൾ നടപ്പിലാക്കി; വിവരങ്ങൾ ഇതാ

വിമാനത്താവളുമായി ബന്ധപ്പെട്ട് ജോലിക്കു വേണ്ടി നൽകിയ അപേക്ഷ തള്ളിക്കളഞ്ഞതാണ് 2018ലെ വ്യാജ ബോംബ് ഭീഷണി സംഭവത്തിലേക്ക് അന്നത്തെ പ്രതിയെ നയിച്ചത്.

തിങ്കളാഴ്ചയാണ് ബോംബ് നിർമാണത്തിനുപയോഗിക്കുന്ന സ്ഫോടകവസ്തുക്കൾ ലാപ്ടോപ് ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ കെഞ്ചാർ ടെർമിനലിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ട ബാഗ് സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുക്കളാണെന്ന് തിരിച്ചറിഞ്ഞത്. ഉടൻ പോലീസിൽ വിവരമറിയിച്ചു. യാത്രക്കാരെയും മാറ്റി. ബോംബ് സ്ക്വാഡെത്തി സ്ഫോടകവസ്തുക്കൾ കസ്റ്റഡിയിലെടുത്ത് കെഞ്ചാർ മൈതാനത്തേക്ക് മാറ്റി നിർവ്വീര്യമാക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി
[masterslider id="10"]

Related posts