ബെംഗളൂരു : ഏകദേശം കുറച്ചു വർഷമായി മലയാളിക്ക് സുപരിചിതമാണ് ഫിയൽ രാവൺ പോളാർ എക്സ്പെഡിഷൻ.
ലോകത്തിൽ നിന്ന് പല മാനദണ്ഡങ്ങൾ വച്ച് തെരഞ്ഞെടുക്കുന്ന ഏതാനും പേരെ സൗജന്യമായി ഈ കമ്പനി തണുത്തുറഞ്ഞ പ്രദേശത്തിലൂടെ യാത്രക്ക് കൊണ്ടു പോകും എന്നതാണ് ഇതിന്റെ ചുരുക്കം.
വിവിധ രാജ്യങ്ങളെ ചേർത്ത് ഓരോ ഗ്രൂപ്പ് ഉണ്ടാക്കുകയും അതിലൊന്നും ചേരാത്ത രാജ്യങ്ങളെ “ദി വേൾഡ് “എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയുമാണ് ആദ്യം ചെയ്യുന്നത്.
ഇതിൽ ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു പേരെ തെരഞ്ഞെടുക്കും. ഒരാളെ ജൂറി നേരിട്ട് തെരഞ്ഞെടുക്കുമ്പോൾ ,ഫേസ്ബുക്കിലൂടെ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച ആൾക്കാണ് അവസരം ലഭിക്കുക.
ഈ വർഷവും മൽസരം കടുത്തതായിരുന്നു “ദി വേൾഡ്” വിഭാഗത്തിൽ ഇന്ത്യക്കാർ തന്നെയായിരുന്നു ഒപ്പത്തിനൊപ്പം വോട്ട് തേടി മുന്നേറിയത്.
അതിൽ തന്നെ രണ്ട് മലയാളികളും ഒരു തെലുങ്കാന സ്വദേശിയും.
തെലങ്കാന സ്വദേശി ജയരാജ് ഗഡേല ഒന്നാം സ്ഥാനത്തെത്തി, രണ്ടാമത് മലയാളിയായ അഷ്റഫ് എക്സൽ, മൂന്നാമത് ബെംഗളൂരു മലയാളിയായ ഗീതു മോഹൻ ദാസ്.
ചില സാങ്കേതിക കാരണങ്ങളാൽ കമ്പനി ഫലം തടഞ്ഞുവക്കുന്നു, പിന്നീട് ഫലം പ്രഖ്യാപിക്കുമ്പോൾ ഒന്നും രണ്ടും സ്ഥാനത്തെ മറികടന്ന് മൂന്നാം സ്ഥാനക്കാരിയായ ഗീതു മോഹൻ ദാസ് യോഗ്യത നേടുന്നു… എങ്ങിനെ ?
” ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ് ” എന്നാ യാത്രാ പരിപാടിയുടെ അമരക്കാരിയുമായ ഗീതുവിനെ ഞങ്ങളുടെ പ്രതിനിധി ഷൈനോ ഉമ്മൻ തോമസ് നടത്തിയ അഭിമുഖം കാണുക.
നാളെ വൈകുന്നേരം എഴുമണിക്ക് ബെംഗളൂരു വാർത്തയുടെ യൂട്യൂബ് ചാനലിൽ..
http://bangalorevartha.in/archives/35310
http://bangalorevartha.in/archives/42058
http://bangalorevartha.in/archives/42361
http://bangalorevartha.in/archives/43193