ജീവൻ പണയം വച്ച് നഗരത്തിലൂടെ പരക്കം പായുന്ന ഭക്ഷണം ഡെലിവറി ചെയ്യുന്ന യുവാക്കളുടെ സുരക്ഷയിൽ ആശങ്കയറിയിച്ച് സിറ്റി പോലീസ് കമ്മീഷണർ: അവർക്കെന്തെങ്കിലും സംഭവിച്ചാൽ മാനേജ്മെന്റിനെതിരെ കേസെടുത്ത് ജയിലിലാക്കും എന്നും ഭാസ്ക്കർ റാവു.

ബെംഗളുരു : ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന ഫുഡ് ഡെലിവറി ജീവനക്കാർക്കും ഇവരെ അതിവേഗം ഭക്ഷണമെത്തിക്കാൻ നിർബന്ധിക്കുന്ന മൊബൈൽ ആപ്പ് അധിഷ്ഠിത ഭക്ഷണ വിതരണ കമ്പനികൾക്കും താക്കീതുമായി ബെംഗളൂരുപൊലീസ്. നിയമം ലംഘിക്കുന്ന ഫുഡ് ഡെലിവറി കമ്പനി ജീവനക്കാർ അപകടത്തിൽപെട്ടാൽ, ഇനി മാനേജ്മെന്റിനെതിരെ കേസെടുക്കുമെന്നു സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു വ്യക്തമാക്കി. ഇവർ നിയമം ലംഘിക്കാതിരിക്കാനും അപകടം ഉണ്ടാക്കാതിരിക്കാനും ഭക്ഷണം എത്തിക്കാനുള്ള സമയം ദീർഘിപ്പിച്ചു നൽകുകയാണു വേണ്ടത്. തങ്ങളുടെ ജീവനക്കാർ ട്രാഫിക് തെറ്റിക്കാറില്ലെന്നും അത്തരം സംഭവങ്ങൾ ശ്രദ്ധയിൽപെട്ടാൽ അറിയിക്കാമെന്നുമുള്ള സ്വിഗ്ഗിയുടെ അവകാശവാദമാണു ഭാസ്കർ റാവുവിനെ ചൊടിപ്പിച്ചത്.…

Read More

ഫ്ലൈബസിന്റെ ടിക്കറ്റ് നിരക്കിൽ നേരിയ ഇളവു വരുത്തി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : മൈസൂരുവിൽ നിന്നും നഗരത്തിലെ കെംപെ ഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്ക് നടത്തുന്ന നേരിട്ടുള്ള കർണാടക ആർ ടി സി യുടെ സർവീസിന്റെ പേരാണ് ഫ്ലൈ ബസ്. സിറ്റിയിൽ കയറാതെ നേരിട്ട് വിമാനത്താവളത്തിലെത്താം എന്നത് മാത്രമല്ല ശുചി മുറിയും പാൻട്രിയും ഈ ബസിലുണ്ട്. 800 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 750 രൂപയാക്കി കുറച്ചതായി കർണാടക ആർ ടി സി അറിയിച്ചു.

Read More

അനധികൃതമായി താമസിച്ചു വന്നിരുന്ന 3 ബംഗ്ലാദേശി പൗരൻമാരെ അറസ്റ്റ് ചെയ്തു.

ബെംഗളൂരു: മാര്‍ത്തഹള്ളിയില്‍ നിന്ന് മൂന്നു ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റു ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മുഹമ്മദ് ലുക്മാന്‍, ജാസിം ബേഗം, റാസല്‍ എന്നിവരാണ് പിടിയിലായത്. ബംഗ്ലാദേശിന്റെ ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉള്ള ഇവര്‍ മാര്‍ത്തഹള്ളിയില്‍ അനധികൃതമായി താമസിച്ചു ജോലി ചെയ്തു വരികയായിരുന്നു. ചോദ്യം ചെയ്യലില്‍ ബംഗ്ലാദേശ് പൗരന്മാരാണെന്നു ഇവര്‍ സമ്മതിച്ചതായി പോലീസ് അറിയിച്ചു. വൈറ്റ് ഫീല്‍ഡ് പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

Read More

നഗരത്തിലേക്ക് വരികയായിരുന്ന ആർ.ടി.സി ബസ് കത്തിനശിച്ചു: 30 യാത്രക്കാർ ഒരു പോറലും ഏൽക്കാതെ അൽഭുതകരമായി രക്ഷപ്പെട്ടു.

ബെംഗളൂരു : ബെളഗാവിയിൽ നിന്ന് നഗരത്തിലേക്ക് വരികയായിരുന്ന എൻ.ഡബ്ലൂ.കെ.ആർ.ടി.സിയുടെ സ്ലീപ്പർ ബസ് ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ ടോൾ പ്ലാസക്ക് സമീപം പൂർണമായും കത്തി നശിച്ചു. ബസിലുണ്ടായിരുന്ന 30 യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാത്രി 8 മണിക്ക് ബെളഗാവിയിൽ നിന്ന് പുറപ്പെട്ട ബസ് ,അടുത്ത ദിവസം പുലർച്ചെ 4 മണിയോടെ കത്തിയമരുകയായിരുന്നു. ബസിൽ തീ കണ്ട ടോൾ പ്ലാസ അധികൃർ വണ്ടി മാറ്റിയിടാൻ ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറും ചേർന്ന് യാത്രക്കാരെ വേഗത്തിൽ പുറത്തിറക്കിയ ഉടനെ ബസ് പൂർണമായും കത്തി നശിച്ചു. അപകടകാരണം കണ്ടെത്തുന്നതിന് വകുപ്പ്…

Read More

പൗരത്വ നിയമ ഭേദഗതിക്ക് സ്‌റ്റേ ഇല്ല; കേന്ദ്രത്തിന് 4 ആഴ്ചത്തെ സമയം.

ബെംഗളൂരു : പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു. പൗരത്വ നിയമം സ്റ്റേ ചെയ്യുകയോ നിർത്തിവയ്ക്കാൻ ഉത്തരവിടുകയോ ചെയ്തില്ല. നാലാഴ്ചയ്ക്കകം ഹർജികളിൽ കേന്ദ്രം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ആദ്യം എല്ലാ ഹർജികളിലും കേന്ദ്രത്തിന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിച്ചില്ല. അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിൽ അനുഭവപ്പെട്ടത്. വൻതിരക്ക് അനുഭവപ്പെട്ടതിൽ അറ്റോർണി ജനറലും കപിൽ സിബലും ആശങ്ക രേഖപ്പെടുത്തിയിരുന്നു.…

Read More

വോട്ടെടുപ്പിൽ മൂന്നാം സ്ഥാനത്ത് എത്തിയിട്ടും എങ്ങനെ ഫിയൽ രാവൺ പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടു? മൽസരത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന വെളിപ്പെടുത്തലുമായി പോളാർ യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ വനിതയും ബെംഗളൂരു മലയാളിയുമായ ഗീതു മോഹൻദാസുമായി പ്രത്യേക അഭിമുഖം.

ബെംഗളൂരു : ഏകദേശം കുറച്ചു വർഷമായി മലയാളിക്ക് സുപരിചിതമാണ് ഫിയൽ രാവൺ പോളാർ എക്സ്പെഡിഷൻ. ലോകത്തിൽ നിന്ന് പല മാനദണ്ഡങ്ങൾ വച്ച് തെരഞ്ഞെടുക്കുന്ന ഏതാനും പേരെ സൗജന്യമായി ഈ കമ്പനി തണുത്തുറഞ്ഞ പ്രദേശത്തിലൂടെ യാത്രക്ക് കൊണ്ടു പോകും എന്നതാണ് ഇതിന്റെ ചുരുക്കം. വിവിധ രാജ്യങ്ങളെ ചേർത്ത് ഓരോ ഗ്രൂപ്പ് ഉണ്ടാക്കുകയും അതിലൊന്നും ചേരാത്ത രാജ്യങ്ങളെ “ദി വേൾഡ് “എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുകയുമാണ് ആദ്യം ചെയ്യുന്നത്. ഇതിൽ ഓരോ ഗ്രൂപ്പിൽ നിന്നും രണ്ടു പേരെ തെരഞ്ഞെടുക്കും. ഒരാളെ ജൂറി നേരിട്ട് തെരഞ്ഞെടുക്കുമ്പോൾ ,ഫേസ്ബുക്കിലൂടെ ഏറ്റവും കൂടുതൽ…

Read More

മംഗളൂരു വിമാനത്താവളത്തിൽ ബോംബുവച്ച ആൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ബെംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കീഴടങ്ങി. ആദിത്യറാവു എന്നയാളാണ് ബെംഗളൂരു പോലീസിനു മുന്നിൽ കിഴടങ്ങിയത്. സ്ഫോടകവസ്തുക്കൾ എത്തിച്ചയാളുടെ ദൃശ്യങ്ങൾ വിമാനത്താവളത്തിലെ സി.സി.ടി.വി.യിൽനിന്ന് ലഭിച്ചിരുന്നു. കർണാടകയിലെ വിമാനത്താവളങ്ങളിൽ മുമ്പുണ്ടായ വ്യാജ ബോംബ് ഭീഷണികൾ പരിശോധിക്കുന്നുണ്ടെന്ന് പോലീസ് അറിയിച്ചു. 2018ൽ ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി മുഴക്കിയ ആളെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഇയാൾ ശിക്ഷയുമനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം മംഗളൂരുവിലെ സിസിടിവിയിൽ പതിഞ്ഞ രൂപത്തിന് 2018ലെയാളുമായി സാദൃശ്യമുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. പോലീസ് സംശയിച്ച ഇയാൾ തന്നെയാണോ കീഴടങ്ങിയ ആദിത്യ റാവു…

Read More

ടാക്സിയിൽ കയറിയ വിദേശവനിതയെ കൊള്ളയടിച്ച് പൂർണ നഗ്നയാക്കി നടുറോട്ടിൽ ഇറക്കിവിട്ടു.

ബെംഗളുരു : ചികിൽസയ്ക്കു ബെംഗളൂരു വിലെത്തിയ വിദേശവനിതയെ കാറിനു ള്ളിൽ 3 പേർ കത്തി കാണിച്ചു കൊള്ളയടിക്കുകയും വസ്ത്രങ്ങൾ അഴിപ്പിച്ചു നഗ്നയാക്കി റോഡിൽ ഇറക്കിവിടുകയും ചെയ്തതായിപരാതി. ബെംഗളൂരു-ദൊഡ്ഡബെല്ലാപുര റോഡിൽ 16നു പുലർച്ചെയുണ്ടായ സംഭവത്തിൽ ദൊഡ്ഡബെല്ലാപുര പൊലീസ് കേസ് എടുത്തു. കമ്മനഹള്ളിയിൽ നിന്നു കൊത്തന്നൂരിലേക്കു പോകാൻ രാത്രി 10നാണു യുവതി ടാക്സിയിൽകയറിയത്. യാത്രയ്ക്കിടെ കാറിലുണ്ടായിരുന്നവർ അപമര്യാദയായി പെരുമാറുകയും പണമടങ്ങിയ പഴ്സും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് വസ്ത്രങ്ങൾളെല്ലാം അഴിച്ചുമാറ്റി പുലർച്ചെ ആലഹള്ളിയിൽ ഇറക്കിവിട്ടു. സമീപത്തെ ഫാംഹൗസിൽ ഉണ്ടായിരുന്നവരാണ് ഇവർക്കു വസ്ത്രം നൽകുകയുംപൊലീസിൽ അറിയിക്കുകയുംചെയ്തത്.…

Read More

നോർക്ക ഇൻഷ്യൂറൻസ് കാർഡിനുള്ള അപേക്ഷ സ്വീകരിച്ചു

ബെംഗളൂരു :ടി .സി .പാളയ  കൈരളി വെൽഫേർ  അസോസിയേഷൻ  അംഗങ്ങളുടെ   നോർക്ക ഇൻഷുറൻസ് കാർഡ്  അപേക്ഷകൾ   വൈസ്  പ്രസിഡന്റ്   ജോണി  കുരിയനിൽ നിന്ന്   നോർക്ക ഓഫീസർ റീസ രഞ്ജിത്തിന്  സ്വീകരിച്ചു..

Read More
Click Here to Follow Us