അടുത്ത രണ്ട് ദിവസം നഗരത്തിൽ മഴ കനക്കുമെന്ന് റിപ്പോർട്ട്‌; നാളെ യെല്ലോ അലേർട്ട് 

ബെംഗളൂരു: തുടർച്ചയായ രണ്ടാം ദിവസവും പെയ്യുന്ന മഴ ബെംഗളൂരുവില്‍ ജനജീവിതം ദുസ്സഹമാക്കി. മഴക്കെടുതി കണക്കിലെടുത്ത്, ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ഐടി/ബിടി സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരെ വീട്ടില്‍ നിന്ന് ജോലി ചെയ്യാൻ (ഡബ്ല്യുഎഫ്‌എച്ച്‌) അനുവദിച്ചു.

ബെംഗളൂരുവില്‍ ഓറഞ്ച് അലർട്ടും വ്യാഴാഴ്ച യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിക്കുകയും രണ്ട് ദിവസം കൂടി മഴ പ്രവചിക്കുകയും ചെയ്തിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമർദം ആന്ധ്രാപ്രദേശ്, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളില്‍ വ്യാപകമായ മഴയ്ക്ക് കാരണമായിട്ടുണ്ട്, നിലവിലുള്ള കാലാവസ്ഥ രണ്ട് ദിവസം കൂടി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത് .

  കെ സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി?; പ്രഖ്യാപനം 12 മണിക്ക്

ബെംഗളൂരു സിറ്റി, ബെംഗളൂരു റൂറല്‍, ചിത്രദുർഗ, ദാവൻഗരെ, കുടക്, കോലാർ, മാണ്ഡ്യ, രാമനഗര, ഉഡുപ്പി, ദക്ഷിണ കന്നഡ ജില്ലകളില്‍ ബുധനാഴ്ച യെല്ലോ അലർട്ടും ചിക്കമഗളൂർ, ഹാസൻ, കുടക്, തുംകുരു എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ബെംഗളൂരു നഗരം, ബെംഗളൂരു റൂറല്‍, ചിക്കബെല്ലാപൂർ, ചിക്കമംഗളൂരു, ഹാസൻ, കോലാർ, മാണ്ഡ്യ, രാമനഗര, ശിവമൊഗ്ഗ, തുംകുരു, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നിവിടങ്ങളില്‍ ഓറഞ്ച് അലർട്ടും ബല്ലാരി, ദാവൻഗരെ, ചിത്രദുർഗ, മൈസൂരു എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടുനടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞിട്ട് മദ്യപാനികളുടെ പരാക്രമം; വിഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരിടെ ആവശ്യക്കാരില്ലാതിരുന്ന വിറക് അടുപ്പുകൾക്ക് ഇപ്പോൾ വിപണിയിൽ വൻ ഡിമാൻഡ്; എംജി മാർക്കറ്റിൽ വൻ തിരക്ക്
[masterslider id="10"]

Related posts

Click Here to Follow Us