ട്രാഫിക് ബ്ലോക്ക്‌ ആസ്വദിക്കുന്ന യുവതി; വൈറലായി വീഡിയോ 

ബെംഗളൂരു: ട്രാഫിക് ബ്ലോക്കില്‍പെടുക എന്നത് ആർക്കും അത്ര ഇഷ്ടമുള്ള കാര്യമല്ല.

വളരെ പെട്ടെന്ന് ലക്ഷ്യസ്ഥാനത്ത് എത്തേണ്ടവരും ചെന്നെത്തിയിട്ട് വലിയ അത്യാവശ്യമൊന്നും ഇല്ലാത്തവരും എല്ലാം ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങുന്നതോടെ അക്ഷമരാകുകയും അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയുമാണ് പതിവ്.

എന്നാല്‍, അതെല്ലാം പഴംകഥകളാണെന്നും പുത്തൻ കാലഘട്ടത്തില്‍ ട്രാഫിക് ബ്ലോക്കും ആസ്വദിക്കാനും ആഘോഷിക്കാനും കഴിയുമെന്നാണ് നെറ്റിസണ്‍സ് ഇപ്പോള്‍ പറയുന്നത്.

ബെംഗളൂരുവില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഗതാഗത കുരുക്കിനെ എങ്ങനെ ആഘോഷിക്കാമെന്ന് വ്യക്തമാക്കുന്നത്.

sharanyaxmohan എന്ന യൂസറാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമില്‍ ഷെയർ ചെയ്തിരിക്കുന്നത്.

  കുടുംബസ്വത്ത് പോക്കുവരവ് ചെയ്യാൻ പുതിയ ചട്ടങ്ങൾ; അറിയേണ്ടതെല്ലാം

ഇത്രയും വർഷങ്ങളായി തന്നെ വിസ്മയിപ്പിക്കുന്നതില്‍ ബെംഗളൂരു പരാജയപ്പെട്ടിട്ടില്ല, തന്റെ വീടായിരിക്കുന്നതില്‍ നന്ദി ബെംഗളൂരു, ഒരുപാട് അനുഭവങ്ങള്‍ തന്ന് തന്നെ സന്തോഷിപ്പിക്കുന്നതില്‍ നന്ദി, ഈ ആളുകള്‍ ശരിക്കും വൈബാണ് എന്നെല്ലാം വീഡിയോയുടെ കാപ്ഷനില്‍ കുറിച്ചിരിക്കുന്നത് കാണാം.

ഈ യുവതി ഓട്ടോയില്‍ സഞ്ചരിക്കുന്നതാണ്. ഓട്ടോ ട്രാഫിക്കില്‍ പെട്ട് കിടക്കുന്നു. അപ്പോള്‍, കുറച്ചപ്പുറത്തായി കുറച്ചുപേർ ഡാൻസ് ചെയ്യുന്നത് കാണാം.

യുവതി അപ്പോള്‍ തന്നെ ഓട്ടോയില്‍ നിന്നും ഇറങ്ങി അങ്ങോട്ട് ചെല്ലുകയും അവർക്കൊപ്പം ഡാൻസ് ചെയ്യുകയും ചെയ്യുന്നതാണ് പിന്നെ കാണുന്നത്.

പിന്നീട്, ബ്ലോക്ക് മാറുമ്പോള്‍ യുവതി ഓട്ടോയില്‍ ഓടിവന്ന് കയറുന്നതും അവിടെ നിന്നും പോകുന്നതും കാണാം.

  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്.

ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകള്‍ നല്‍കുകയും ചെയ്തു.

ശരിക്കും ഇത് വൈബ് തന്നെ എന്ന് പറഞ്ഞവരുണ്ട്.

യുവതി ശരിക്കും ശ്രദ്ധാകേന്ദ്രമായി മാറി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
[masterslider id="10"]

Related posts