രാത്രി പുരുഷനൊപ്പം നഗരത്തിലെ ലോഡ്ജിലെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി!

ബെംഗളൂരു ; നഗരത്തിലെ എംജി റോഡിലുള്ള കാവേരി പ്രൈവറ്റ് ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി വന്ന ദമ്പതികൾ മുറിയെടുത്തു താമസിച്ചു.

എന്നാൽ രാവിലെ പുരുഷൻ മാത്രമാണ് ലോഡ്ജിൽ നിന്ന് പുറത്തിറങ്ങിയത്, യുവതി പോയില്ല. സംശയം തോന്നിയ ലോഡ്ജ് ജീവനക്കാർ എത്തി മുറിയിൽ പരിശോധിച്ചപ്പോൾ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

വാർത്തയറിഞ്ഞ് എത്തിയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ, മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.

  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

ചിക്കബല്ലാപ്പൂർ താലൂക്കിൽ നിന്നുള്ള നരസിംഹമൂർത്തിയാണ് യുവതിയ്‌ക്കൊപ്പം എത്തിയത്.

മുറി ബുക്ക് ചെയ്യുമ്പോൾ ലോഡ്ജ് ജീവനക്കാർക്ക് രേഖകളും പേരും വിലാസവും ലഭിക്കാത്തതിനാൽ ദുരൂഹ മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

യുവതിക്കൊപ്പം വന്നയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞട്ടുണ്ടെങ്കിലും വ്യക്തതയില്ല. ഇതേതുടർന്ന് മൊബൈൽ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പോലീസ് പ്രതികളെ കണ്ടെത്തുന്നത്.

യുവതി കൊല്ലപ്പെട്ടതാണോ അതോ ഹൃദയാഘാതം വന്നതാണോ എന്ന് അന്വേഷണത്തിൽ വ്യക്തമാകണം എന്ന് പോലീസ് അറിയിച്ചു

  ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആഡംബര ജീവിതം? 'ഫ്ലാറ്റ് വാങ്ങി, കുടുങ്ങി': ഒരു വർഷത്തെ ദുരിതങ്ങൾ അക്കമിട്ട് ബെംഗളൂരുവിലെ ഫ്ലാറ്റ് ഉടമ

രജിസ്റ്റർ ചെയ്ത വിലാസം ലഭിക്കാതെ ലോഡ്ജ് ജീവനക്കാർ എങ്ങനെയാണ് മുറി നൽകിയതെന്നതാണ് യഥാർത്ഥ ചോദ്യം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  24 കോടി തട്ടിയെടുത്തിട്ടും കൊതിതീരാതെ തട്ടിപ്പുകാർ; സ്വർണ്ണപ്പണയ ശ്രമത്തിനിടെ ബെംഗളൂരുവിൽ വൻ 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പ് പുറത്ത്
[masterslider id="10"]

Related posts