യുവതിയെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ബെംഗളൂരു: യുവതിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച കേസിലെ മുഖ്യപ്രതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വിവരം പുറത്ത്.

31കാരനായ മുക്തിരഞ്ജൻ പ്രതാപ് റേയെ ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ഭുയിൻപൂർ ഗ്രാമത്തിലെ വീടിനു സമീപത്തായുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഒഡീഷയില്‍ പ്രതിയുണ്ടെന്ന വിവരത്തെ തുടർന്ന് അറസ്റ്റ് ചെയ്യാനായി പോലീസ് എത്താനിരിക്കെയായിരുന്നു ആത്മഹത്യ.

മുക്തിരഞ്ജൻ ആത്മഹത്യ ചെയ്തതായി ബെംഗളൂരു ഡിസിപി (സെൻട്രല്‍) ശേഖർ എച്ച്‌ തെക്കണ്ണവർ സ്ഥിരീകരിച്ചു.

  ബെംഗളൂരുവിലെ ഏറ്റവും നീളം കൂടിയ ആദ്യ ടോൾ ഫ്ലൈഓവർ ഉടൻ; ബി-സ്മൈൽ ടെൻഡർ ക്ഷണിച്ചു

കുറ്റം ചെയ്തതായി സമ്മതിക്കുന്ന ആത്മഹത്യാ കുറിപ്പ് പ്രതിയുടെ പക്കല്‍ നിന്നും പോലീസ് കണ്ടെടുത്തതായി ഒഡീഷ അഡീഷണല്‍ ഡയറക്ടർ ജനറല്‍ സഞ്ജയ് കുമാർ പറഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണ് ബെംഗളൂരു വിനായക നഗറിലെ അപ്പാർട്ട്മെന്റില്‍ നിന്ന് ഫ്രിഡ്ജില്‍ കഷ്ണങ്ങളാക്കി സൂക്ഷിച്ചിരുന്ന 29 കാരിയായ മഹാലക്ഷ്മിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.

കേസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ പോലീസ് നിയോഗിച്ചിരുന്നു.

മഹാലക്ഷ്മിയുടെ ഭർത്താവിനെയും ബന്ധുക്കളെയും സുഹഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു.

ഇതില്‍ നിന്നാണ് മഹാലക്ഷ്മിയുടെ സുഹൃത്തായ മുക്തിരഞ്ജനെക്കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു മഹാലക്ഷ്മി.

ഇതിനിടയിലാണ് തന്റെ അടുത്ത സുഹൃത്ത് കൂടിയായ മുക്തിരഞ്ജനുമായി അടുപ്പത്തിലാകുന്നത്.

ഇരുവരും ഒരേ മാളിലാണ് ജോലി ചെയ്തിരുന്നത്.

മഹാലക്ഷ്മിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്വതന്ത്ര്യദിനാഘോഷം: ബെംഗളൂരുവിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പതാക ഉയർത്തി
[masterslider id="10"]

Related posts