എംഡിഎംഎ യുമായി യുവാവും യുവതിയും പിടിയിൽ 

ബെംഗളൂരു: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സുഹൃത്തുക്കളെ വഞ്ചിയൂര്‍ പോലീസ് പിടികൂടി.

കഠിനംകുളം മണക്കാട്ടില്‍ വീട്ടില്‍ മണികണ്ഠന്‍ (36), തൃശൂര്‍ പരാക്കര അമ്പലപ്പള്ളി ഹൗസില്‍ ആതിര (19) എന്നിവരാണ് പിടിയിലായത്.

ബംഗളുരു -കന്യാകുമാരി ട്രെയിനില്‍ പേട്ട സ്റ്റേഷനില്‍ ഇറങ്ങിയശേഷം അമ്പലത്തുമുക്ക് ഭാഗത്തെ ഇടവഴിയിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയത്.

  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?

രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രതികളെ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.

ആതിര കുമാരപുരം ഭാഗത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു.

അവിടെവച്ചാണ് മണികണ്ഠനുമായി പരിചയപ്പെടുന്നത്. തുടര്‍ന്നാണ് ബംഗളൂരിലെത്തി എംഡിഎംഎയുമായി ട്രെയിനില്‍ വന്നത്. ചില്ലറ വില്‍പ്പനയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.

വഞ്ചിയൂര്‍ സിഐയും ഷാഡോ ടീമും സംയുക്തമായിട്ടാണ് അന്വേഷണം നടത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോക്രോച്ച് പാർട്ടിക്ക് പിന്തുണയുമായി പിണറായി വിജയൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts