കാമുകിയെ കാണാൻ ഹോസ്റ്റലിൽ ബുർഖ ധരിച്ചെത്തിയ മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: മലയാളിയായ കാമുകിയെ കാണാൻ കോളജ് ഹോസ്റ്റലില്‍ ബുർഖ ധരിച്ചെത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കുപ്പം പി.ഇ.എസ് ഇൻസ്റ്റിറ്റ്യുട്ട് ഓഫ് മെഡിക്കല്‍ സയൻസസിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ പെണ്‍കുട്ടിയെ കാണാനാണ് യുവാവ് ബുർഖ ധരിച്ച്‌ ഹോസ്റ്റലിലെത്തിയത്.

ബെംഗളൂരുവിൽ പാചകക്കാരനായി ജോലി ചെയ്യുകയാണ് യുവാവ്.

  കുട്ടികളുടെ പഠനവിവരങ്ങൾ അപ്പപ്പോൾ അച്ഛനമ്മമാരുടെ ഫോണിലെത്തും; എൽ.കെ.ജി മുതൽ കുട്ടികളുടെ സകല രഹസ്യങ്ങളും ഇനി ഒറ്റ ക്ലിക്കിൽ; സംസ്ഥാനത്ത് വൻ വിദ്യാഭ്യാസ പരിഷ്കാരം

കേരളത്തില്‍വെച്ച്‌ രണ്ടുവർഷം മുമ്പാണ് ഇരുവരും കണ്ടുമുട്ടി പരിചയത്തിലായത്.

ബെംഗളൂരുവിൽ നിന്ന് ട്രെയിനില്‍ കുപ്പത്തെത്തിയ യുവാവ് ചൊവ്വാഴ്ച വൈകീട്ട് വേഷം മാറി പെണ്‍കുട്ടിയുടെ ഹോസ്റ്റലിലേക്കെത്തുകയായിരുന്നു.

സംശയം തോന്നി ഹോസ്റ്റല്‍ ജീവനക്കാർ പിടിച്ചുവെച്ച്‌ പരിശോധിച്ചതോടെയാണ് യുവാവ് വേഷം മാറി വന്നതാണെന്ന് കണ്ടെത്തിയത്.

ഉടൻ ഇയാളെ പിടിച്ചുവെച്ച്‌ ചിറ്റൂർ ഗുഡിപള്ളി പോലീസില്‍ വിവരമറിയിച്ചു.

ഹോസ്റ്റല്‍ ജീവനക്കാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts