കാറപകടത്തില്‍ കന്നഡ നടന് ഗുരുതര പരിക്ക് 

ബെംഗളൂരു: കന്നഡയിലെ പ്രശസ്ത നടൻ കിരണ്‍ രാജിന് കാറപകടത്തില്‍ ഗുരുതര പരിക്ക്.

ബെംഗളൂരുവില്‍ കെങ്കേരി വ്യാഴാഴ്ചയായിരുന്നു അപകടം.

കന്നഡാതി, യേ റിഷ്താ ക്യാ കെഹ്‌ലതാ ഹേ തുടങ്ങിയ ജനപ്രിയ ഷോകളിലൂടെയാണ് കിരണ്‍ അറിയപ്പെടുന്നത്.

അപകടസമയത്ത് കിരണ്‍ തന്റെ സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറിനൊപ്പം മെഴ്‌സിഡസ് ബെൻസില്‍ യാത്ര ചെയ്യുകയായിരുന്നുവെന്ന് മാദ്ധ്യമ റിപ്പോർട്ടുകള്‍ പറയുന്നു.

  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!

നടന്റെ കാർ ഡിവൈഡറില്‍ ഇടിച്ച്‌ മറിഞ്ഞാണ് അപകടമുണ്ടായത്.

കിരണിന് ഗുരുതരമായ പരിക്കുകളുണ്ടെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അതേസമയം ഒപ്പമുണ്ടായിരുന്ന നിർമാതാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പുതിയ ചിത്രമായ റാണിയുടെ ഷൂട്ടിംഗ് പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നാണ് വിവരം.

താരം ഒരു അനാഥാലയത്തില്‍ നിന്ന് മടങ്ങിയതാണെന്ന് ചില ന്യൂസ് പോർട്ടലുകള്‍ അവകാശപ്പെട്ടു.

തകർന്ന വാഹനത്തിന്റെ നിരവധി ചിത്രങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്.

  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
[masterslider id="10"]

Related posts