‘ദളിത് ഭവനങ്ങളില്‍ പോകുന്നത് കൊതുകുകടി സഹിച്ച്’: വിവാദ പ്രസ്താവനയുമായി ബിജെപി മന്ത്രി

ലക്നോ: ദളിത് ഭവനങ്ങളില്‍ പോകുന്നത് കൊതുകുകടി സഹിച്ചാണെന്ന ബിജെപി മന്ത്രിയുടെ പ്രസ്താവന വിവാദത്തില്‍. രാത്രി മുഴുവന്‍ കൊതുകുകടി സഹിച്ചും ദളിത് കുടുംബങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിക്കുന്നത് സര്‍ക്കാര്‍ പദ്ധതികളുടെ ഗുണം അവര്‍ക്ക് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് എന്ന ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി അനുപമ ജയ്സ്വാളിന്‍റെ പ്രസ്താവനയാണ് വിവാദത്തിലായത്.

ദളിത് വീടുകളിലെ രൂക്ഷമായ കൊതുക് ശല്യം അവഗണിച്ചാണ് തങ്ങള്‍ രാത്രി മുഴുവന്‍ ജോലി ചെയ്യുന്നതെന്നും അനുപമ ജയ്സ്വാള്‍ പ്രസ്താവിച്ചു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

അതേസമയം അനുപമയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് സിപി റായ് രംഗത്തെത്തി. ദളിതരുടെ ഉന്നമനത്തിനായുള്ള പ്രവര്‍ത്തനം എന്ന പേരില്‍ നാടകം കളിക്കുകയാണ് ബിജെപിയെന്ന് സിപി റായ് കുറ്റപ്പെടുത്തി.

ദളിത്‌ വിഭാഗങ്ങളുടെ വീട് സന്ദര്‍ശിച്ച് ഭക്ഷണം കഴിച്ച് അവര്‍ക്കിടയില്‍ ബന്ധം സ്ഥാപിക്കാനുള്ള ബിജെപി നാടകം അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിവാദ പ്രസ്താവനയുമായി അനുപമ ജയ്സ്വാള്‍ രംഗത്തെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്; ആശുപത്രിയിലെത്തി കേന്ദ്രമന്ത്രിമാര്‍
[masterslider id="10"]

Related posts