കടം വാങ്ങിയ പണത്തിന് പകരം അമ്മയുടെ സഹോദരി വിറ്റ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി

ബെംഗളൂരു : തുമകൂരുവിൽ 35,000 രൂപയ്ക്കുവേണ്ടി അമ്മയുടെ സഹോദരി വിറ്റ പതിനൊന്നുവയസ്സുകാരിയെ ഒരു വർഷത്തിനുശേഷം ആന്ധ്രാപ്രദേശിലെ ഹിന്ദുപുരത്തുനിന്ന് പോലീസ് രക്ഷപ്പെടുത്തി.

തുമകൂരു സ്വദേശിനിയായ 33-കാരിയുടെ മകളെയാണ് ഇളയസഹോദരിയും ഭർത്താവും ചേർന്ന് ഹിന്ദുപുരയിൽ പൗൾട്രി ഫാം നടത്തുന്ന ശ്രീരാമുലു എന്നയാൾക്ക് വിറ്റത്.

ദമ്പതിമാർ വാങ്ങിയ പണം തിരികെ കൊടുക്കുന്നതിന് പകരമായിട്ടായിരുന്നു കുട്ടിയെ വിറ്റതെന്ന് പോലീസ് പറഞ്ഞു.

  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ

യുവതിയുടെ സഹോദരിയും ഭർത്താവും പെൺകുട്ടിയെ സംരക്ഷിക്കാമെന്നുപറഞ്ഞാണ് കഴിഞ്ഞവർഷം ഹിന്ദുപുരത്തേക്ക് കൊണ്ടുപോയത്.

കുട്ടിയെ സ്കൂളിൽ ചേർത്തെന്ന് അമ്മയെ അറിയിച്ചിരുന്നു. എന്നാൽ, ഒരുവർഷമായിട്ടും മകളെ തിരിച്ചെത്തിക്കാത്തതിനാൽ യുവതി സഹോദരി താമസിക്കുന്ന ഹിന്ദുപുരത്തെത്തിയപ്പോഴാണ് മകളെ വിറ്റതായി അറിഞ്ഞത്.

തുടർന്ന്, യുവതി ശ്രീരാമുലുവിനെ ഫോണിൽ വിളിച്ച് മകളെ വിട്ടുതരാൻ ആവശ്യപ്പെട്ടപ്പോൾ സഹോദരിയും ഭർത്താവും വാങ്ങിച്ച 35,000 രൂപ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. പണമില്ലാത്തതിനാൽ യുവതി ജില്ലാ ലേബർ ഓഫീസറെ സമീപിക്കുകയായിരുന്നു. തുമകൂരു ജില്ലാ ലേബർ ഓഫീസറുടെ പരാതിയിൽ ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹശേഷം ആദ്യമായി നാട്ടിലെത്തി രശ്മിക; പിറന്നാൾ സമ്മാനമായി അച്ഛൻ നൽകിയത് ആഡംബര ബംഗ്ലാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലോകം മൂന്നാം യുദ്ധത്തിലേക്കോ? ഇറാന് കൂട്ട് കിമ്മിന്റെ മിസൈലുകൾ; അമേരിക്കൻ സൈന്യത്തിന് കനത്ത ആഘാതം!
[masterslider id="10"]

Related posts

Click Here to Follow Us