കോഴിക്കോട്- വയനാട് തുരങ്കപാത നിർമാണം ജൂലൈയിൽ 

കോഴിക്കോട്‌: മലബാറിന്‍റെ മുഖച്ഛായ മാറ്റുന്ന കോഴിക്കോട്-വയനാട് തുരങ്കപാതയുടെ ഭൂമി ഏറ്റെടുക്കല്‍ പൂർത്തിയാക്കി നിർമാണം ജൂലൈയില്‍ ആരംഭിക്കും.

നിർമാണക്കരാറിനായി ടെൻഡർ നല്‍കിയ 13 കമ്പനികളുടെ യോഗ്യതാ പരിശോധന ഒരാഴ്‌ചയ്ക്കകം പൂർത്തിയാകും.

ഇതിനു പിന്നാലെ ടെൻഡറുകള്‍ തുറക്കുമെന്ന്‌ കൊങ്കണ്‍ റെയില്‍വേ അറിയിച്ചു.

8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ പാതയാകും.

10 മീറ്റർ വീതമുള്ള നാലുവരിയായാണു പാത.

300 മീറ്റർ ഇടവിട്ട്‌ ക്രോസ്‌വേകളുണ്ടാവും.

  വരുന്നു കടുത്ത പാർക്കിംഗ് നിയന്ത്രണങ്ങൾ: വഴിയോര വീടിന് മുന്നിൽ പാർക്ക് ചെയ്‌താലും ഉയർന്ന പാർക്കിംഗ് ഫീസ് നൽകണം; നിരക്കുകൾ ഇങ്ങനെ

അടിയന്തര സാഹചര്യമുണ്ടായാല്‍ ഗതാഗതം നിലയ്‌ക്കാതിരിക്കാനാണിത്‌.

തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച്‌ വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്നതാണ് പാത.

മറിപ്പുഴയില്‍ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക.

കോഴിക്കോട്‌ ജില്ലയില്‍ 45 പേരുടെ 10.25 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്‌.

ഇതില്‍ 42 പേരുടെ ഭൂമി ഏറ്റെടുക്കല്‍ നടപടിയാണു പൂർത്തിയായത്‌.

മൂന്നു ഭൂവുടമകളുടെ നഷ്ടപരിഹാരം സംബന്ധിച്ചാണു തർക്കമുണ്ടായിരുന്നത്‌.

ഇതില്‍ രണ്ടുപേർ നഷ്ടപരിഹാരം വാങ്ങാൻ സന്നദ്ധത അറിയിച്ചു.

  കോളുകൾ അറ്റൻഡ് ചെയ്തില്ല'; എച്ച്.ആർ മാനേജർക്ക് വധഭീഷണിയും തെറിവിളിയും, ബെംഗളൂരുവിൽ 24-കാരൻ കുടുങ്ങി!

പ്രവൃത്തി ആരംഭിക്കുന്നതോടെ ശേഷിക്കുന്ന രണ്ടുകേസുകളും പരിഹരിക്കാനായേക്കും.

വയനാട്‌ ജില്ലയില്‍ ഭൂമിയുടെ വില നിർണയിക്കുന്ന നടപടികള്‍ പൂർത്തിയായി.

11 ഭൂവുടമകളുടെ ആധാരം റവന്യു വകുപ്പിനു കൈമാറുന്ന നടപടിയാണ് ശേഷിക്കുന്നത്‌.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
[masterslider id="10"]

Related posts