‘പോയി തൂങ്ങി ചാവൂ’ എന്നു പറഞ്ഞത് ആത്മഹത്യ പ്രേരണയായി കണക്കാക്കില്ല; ഹൈക്കോടതി 

ബെംഗളൂരു: ‘പോയി തൂങ്ങിച്ചാവൂ’ എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി.

ഉഡുപ്പിയിലെ ഒരു പുരോഹിതന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കവേയാണ് ഇത്തരം ഒരു പ്രസ്താവനയുടെ പേരില്‍ ഒരാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താനാകില്ലെന്ന് ജസ്റ്റിസ് എം.നാഗപ്രസന്ന വ്യക്തമാക്കിയത്.

വാക്കുതർക്കം നടന്നതിനു പിന്നാലെയാണ് പുരോഹിതൻ ജീവനൊടുക്കിയത്.

തന്റെ ഭാര്യയുമായുള്ള പുരോഹിതന്റെ ബന്ധം അറിഞ്ഞ പരാതിക്കാരൻ അദ്ദേഹവുമായി വാക്കുതർക്കത്തില്‍ ഏർപ്പെടുകയും ‘പോയി തൂങ്ങിച്ചാവൂ’ എന്ന് ആക്രോശിക്കുകയും ചെയ്തു.

  ഒറ്റദിവസം കൊണ്ട് ലക്ഷങ്ങൾ; ടിക്കറ്റ് കളക്ഷനിൽ റെക്കോർഡിട്ട് ലാൽബാഗ്; പക്ഷേ കാഴ്ചക്കാർക്ക് കിട്ടിയത് പണി

പരാതിക്കാരൻ അതു ദേഷ്യം വന്നപ്പോള്‍ പറഞ്ഞ വാക്കുകളാണെന്നും പുരോഹിതൻ തന്റെ ജീവിതം അവസാനിപ്പിക്കാൻ എടുത്ത തീരുമാനം അതിനാലല്ലെന്നും പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു.

പരാതിക്കാരന്റെ ഭാര്യയുമായുള്ള ബന്ധം എല്ലാവരും അറിഞ്ഞതിലുള്ള മനോവിഷമത്തിലാണ് പുരോഹിതൻ ജീവിതം അവസാനിപ്പിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

പരാതിക്കാരന്റെ ഭീഷണിയെത്തുടർന്നാണ് പുരോഹിതൻ ജീവൻ അവസാനിപ്പിച്ചത് എന്നാണ് എതിർഭാഗം വാദിച്ചത്.

എന്നാല്‍ ഇതു തള്ളിയ കോടതി പുരോഹിതന്റെ ആത്മഹത്യയ്ക്ക് പല കാരണങ്ങള്‍ ഉണ്ടാകാമെന്നും പരാതിക്കാരന്റെ വാക്കുകള്‍ അതിനു കാരണമായി എടുക്കാനാകില്ലെന്നും വിലയിരുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  14 വയസ്സുകാരി വീട്ടിൽ പ്രസവിച്ചു; മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി, അന്വേഷണം ആരംഭിച്ച് പോലീസ്
[masterslider id="10"]

Related posts