വിവാഹാഭ്യർഥന നിരസിച്ചു; യുവതിയുടെ വീടിന് യുവാവ് തീയിട്ടു

ബെംഗളൂരു : വിവാഹാഭ്യർഥന നിരസിച്ച യുവതിയുടെ വീടിന് യുവാവ് തീയിട്ടു.

സംഭവത്തിൽ ബെംഗളൂരു ടാനറി റോഡിൽ താമസിക്കുന്ന അർബാസിന്റെ (26) പേരിൽ സാംപിഗെഹള്ളി പോലീസ് കേസെടുത്തു.

ബെംഗളൂരുവിലെ സരൈപാളയയിൽ ഭർത്താവിനും കുട്ടികൾക്കുമൊപ്പം താമസിക്കുന്ന 29 വയസ്സുകാരിയുടെ വീടാണ് കത്തിനശിച്ചത്.

  ഇന്നലെ പെയ്ത മഴയിലും ബെംഗളൂരുവിലെ റോഡുകൾ തടാകങ്ങളായി, അണ്ടർപാസുകൾ മുങ്ങി; നഗരം ഗതാഗതക്കുരുക്കിലായി

തീപ്പിടിത്തത്തിനു കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്നാണ് ആദ്യം കരുതിയത്.

ഇതിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെ വീടിന് അർബാസ് തീയിട്ടതാണെന്നു കാണിച്ച് കഴിഞ്ഞദിവസം യുവതി പോലീസിൽ പരാതിനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സഭകളുടെ ആയിരക്കണക്കിന് അക്കൗണ്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us