കെ.എസ് ഈശ്വരപ്പ പാർട്ടിയില്‍ നിന്ന് പുറത്ത്

ബെംഗളൂരു: ബി.ജെ.പിയുടെ മുൻ സംസ്ഥാന അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായിരുന്ന കെ.എസ് ഈശ്വരപ്പയെ പാർട്ടിയില്‍നിന്ന് പുറത്താക്കി.

വിമത പ്രവർത്തനം നടത്തിയതിന് ആറു വർഷത്തേക്കാണ് നടപടി.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവമൊഗ്ഗ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ഈശ്വരപ്പ പ്രഖ്യാപിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് നടപടി.

ഈശ്വരപ്പയുടെ മകൻ കന്ദേശിന് ഹവേരിയില്‍ നിന്ന് മത്സരിക്കാൻ സീറ്റ് നിഷേധിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്.

  ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് വേഗതയേറുന്നു; 1,513 കോടിയുടെ കോച്ച് നിർമ്മാണ കരാർ ഒപ്പുവെച്ചു

മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയും അദ്ദേഹത്തിന്റെ മകനും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ വിജയേന്ദ്രയുമാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നാണ് ഈശ്വരപ്പയുടെ ആരോപണം.

വിജയേന്ദ്രയുടെ സഹോദരൻ ബി.വൈ രാഘവേന്ദ്രയാണ് ശിവമൊഗ്ഗയിലെ ബി.ജെ.പി സ്ഥാനാർഥി.

താൻ പാർട്ടിക്കൊപ്പമല്ലെന്നും സ്വതന്ത്രനായാണ് നില്‍ക്കുന്നതെന്നും ഈശ്വരപ്പ നേരത്തെ വ്യക്തമാക്കിയിരുന്നു.

അച്ചടക്കനടപടിയെ ഭയക്കുന്നില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയങ്ങള്‍ക്കൊപ്പമാണ് താൻ നില്‍ക്കുന്നത്.

കോണ്‍ഗ്രസിന്റെ കുടുംബ രാഷ്ട്രീയത്തിനെതിരെയാണ് മോദി പോരാടുന്നത്.

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

യെദ്യൂരപ്പയുടെയും മക്കളുടെയും കാല്‍ക്കീഴില്‍ നിന്ന് പാർട്ടിയെ രക്ഷപ്പെടുത്താനാണ് താൻ പോരാടുന്നതെന്നും ഈശ്വരപ്പ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്നാട് നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ്; വിജയ് സർക്കാരിന് പരീക്ഷണം
[masterslider id="10"]

Related posts