മുത്തശ്ശിയെയും കൊച്ചുമകളെയും കൊലപ്പെടുത്തി നദിയിൽ തള്ളി; പ്രതികളെ തിരഞ്ഞ് പോലീസ് 

ബെംഗളൂരു: സ്ത്രീയെയും കൊച്ചുമകളെയും കൊന്ന് ശരീരഭാഗങ്ങള്‍ പുഴയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി.

ബെല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയില്‍ ആണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്.

ചിക്കമംഗലൂരു സ്വദേശിയായ ജയമ്മ(46)യുടേയും രണ്ടര വയസുള്ള കൊച്ചുമകള്‍ റിഷികയും ആണ് കൊല്ലപ്പെട്ടത്.

മണ്ഡ്യയില്‍ വായ്പ കൊടുത്തയാളില്‍ നിന്ന് പണം തിരിച്ചുവാങ്ങാനായി മാർച്ച്‌ 12ന് കൊച്ചുമകളുമായി വീട്ടില്‍ നിന്ന് പോയതാണ് ജയമ്മ.

  കണ്ടക്ടർ വളർന്നു, പക്ഷെ കെ.എസ്.ആർ.ടി.സി വളർന്നില്ല; ആറടി ആറിഞ്ചിന് മുന്നിൽ തോറ്റ് കോർപ്പറേഷൻ! ഒടുവിൽ ആശ്വാസമായി സർക്കാരിന്റെ ആ ഉത്തരവ്!

എന്നാല്‍ മാർച്ച്‌ 18 ആയിട്ടും തിരിച്ചെത്താതിനെ തുടർന്ന് കുടുംബം പോലീസില്‍ പരാതി നൽകി.

ഇവർക്കായുള്ള അന്വേഷണത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പണവും കൊണ്ടേ തിരിച്ചു വരൂ എന്ന് പറഞ്ഞായിരുന്നു ജയമ്മ വീടുവിട്ടിറങ്ങിയത്.

ജയമ്മയുടെ ഫോണ്‍ സ്വിച്ച്‌ ഓഫ് ആയതിനെ തുടർന്നാണ് മകൻ പ്രവീണ്‍ പോലീസില്‍ പരാതി നല്‍കിയത്.

കാണാതായതിനു പിന്നാലെ പ്രവീണിന്‍റെ ഫോണിലേക്ക് അജ്ഞാതന്‍റെ കോള്‍ വന്നിരുന്നു.

അമ്മയെയും മകളെയും കൊന്ന് ബാഗിലാക്കി നദിക്കരയില്‍ ഉപേക്ഷിച്ചതായി അജ്ഞാതൻ അറിയിച്ചു.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

അതിനു ശേഷം അജ്ഞാതൻ ഫോണ്‍ സ്വിച്ച്‌ ഓഫാക്കി.

തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പോലീസ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ റെയിൽവേ ഫ്ലൈഓവർ നിർമ്മാണം ഒരു ആഴ്ചയ്ക്കുള്ളിൽ പൂർത്തിയാകും
[masterslider id="10"]

Related posts