പെൺസുഹൃത്തിന്റെ ബന്ധുക്കളുടെ മർദ്ദനമേറ്റ് യുവാവിന് ദാരുണാന്ത്യം 

ബെംഗളൂരു : കലബുറഗിയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ പിറന്നാളാഘോഷത്തിനെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റു മരിച്ചു.

കലബുറഗി ടൗൺ സ്വദേശിയായ അഭിഷേക് ആണ് മരിച്ചത്.

സംഭവത്തിൽ പെൺകുട്ടിയുടെ അമ്മാവൻ ഉൾപ്പെടെ നാലുപേരെ പോലീസ് അറസ്റ്റുചെയ്തു.

നഴ്‌സിങ് വിദ്യാർഥിയായ അഭിഷേകിനെ പെൺകുട്ടിയുടെ ബന്ധുക്കൾ ചോദ്യം ചെയ്യുകയും ഇരുമ്പുവടികൊണ്ട് അടിക്കുകയുമായിരുന്നു.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

ഗുരുതരമായി പരിക്കേറ്റ അഭിഷേകിനെ സമീപവാസികളാണ് ആശുപത്രിയിലെത്തിച്ചത്.

പിന്നീട് ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യത്യസ്തജാതിയിൽപെട്ടവരായതിനാൽ അഭിഷേകിന്റെയും പെൺകുട്ടിയുടെയും ബന്ധത്തെ വീട്ടുകാർ എതിർത്തിരുന്നു.

എന്നാൽ, ഇരുവരും സൗഹൃദം തുടർന്നു.

പെൺകുട്ടി ക്ഷണിച്ചതിനെത്തുടർന്നാണ് പിറന്നാൾ ആഘോഷത്തിന് അഭിഷേക് എത്തിയതെന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts