ഇൻഫോസിസിന് നൽകിയ ഭൂമി തിരിച്ചെടുക്കണമെന്ന് ബിജെപി എംഎൽഎ 

ബെംഗളൂരു: ഐ ടി സ്ഥാപനമായ ഇന്‍ഫോസിസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി എംഎല്‍എ.

തന്റെ മണ്ഡലമായ ഹുബ്ലി-ധാര്‍വാഡ് വെസ്റ്റില്‍ 58 ഏക്കര്‍ ഭൂമി നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ലെന്നും എംഎല്‍എയായ അരവിന്ദ് ബെല്ലാഡ് നിയമസഭയില്‍ പറഞ്ഞു.

കമ്പനിക്ക് നല്‍കിയ ഭൂമി തിരിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തന്റെ മണ്ഡലത്തില്‍ ഒരു വ്യവസായ എസ്‌റ്റേറ്റുണ്ട്.

  ഡിമാൻഡ് കുതിച്ചുയർന്നിട്ടും നിശ്ചലമായി ബെംഗളൂരു റിയൽ എസ്റ്റേറ്റ്; ഫ്ലാറ്റ് വാങ്ങിയവർ ആശങ്കയിൽ

അവിടെ 58 ഏക്കര്‍ സ്ഥലം ഇന്‍ഫോസിസിന് നല്‍കിയിട്ട് ഒരു തൊഴിലവസരം പോലും നല്‍കിയില്ല.

അവരില്‍ നിന്ന് ഭൂമി തിരിച്ചെടുക്കണം. അരവിന്ദ് പറഞ്ഞു.

ഒരു കോടി രൂപ വിലമതിക്കുന്ന ഭൂമി 35 ലക്ഷം രൂപയ്ക്കാണ് ഇന്‍ഫോസിസിന് നല്‍കിയത്.

ഞാന്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കിയിരുന്നു, അവരുടെ മക്കള്‍ക്ക് ജോലി നല്‍കുമെന്ന്.

എന്നാല്‍ ഇപ്പോള്‍ ഞാനങ്ങനെ കാണുന്നില്ലെന്നും അരവിന്ദ് പറഞ്ഞു.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

നിയമസഭ ബഡ്ജറ്റ് സമ്മേളനത്തിനിടെയാണ് എംഎല്‍എ ഈ കാര്യം പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദുരന്തഭൂമിയിലും ക്രൂരത; കെഎസ്ആർടിസി ബസ് അപകടത്തിനിടെ പണവും കവർന്നു; അപകടത്തിന് കാരണമായത് പ്രധാനമായും ഈ രണ്ട് കാര്യങ്ങൾ
[masterslider id="10"]

Related posts