ഗുസ്തിയില്‍ സുശീല്‍ കുമാര്‍ ഇന്ത്യക്ക് വേണ്ടി പതിനാലാം സ്വര്‍ണം ഉയര്‍ത്തി.

ഗോള്‍ഡ് കോസ്റ്റ്: ഗുസ്തിയില്‍ കരുത്ത് തെളിയിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സുശീല്‍ കുമാര്‍ ഗുസ്തിയില്‍ സ്വര്‍ണം നേടി. ഇന്ത്യയുടെ പതിനാലാം സ്വര്‍ണമാണിത്.

74 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഫൈനലില്‍‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ പരാജയപ്പെടുത്തിയതാണ് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ സ്വര്‍ണം നേടിയത്. ഇതിന് മുന്‍പ് 2010ലും  2014ലും സുശീല്‍ കുമാര്‍ മെഡല്‍ നേടിയിരുന്നു.

  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും

ഗുസ്തിയില്‍‍ ഇന്ത്യയുടെ ദിവസമായിരുന്നു ഇന്ന്. 57 കിലോഗ്രാം ഫ്രീസ്റ്റൈലില്‍ രാഹുല്‍ അവാരെ സ്വര്‍ണം നേടി. വനിതകളുടെ വിഭാഗത്തില്‍ ബബിത കുമാരി വെള്ളിയും നേടിയിരുന്നു. ഇതോടെ 14 സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ്‌ ഇന്ത്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ എംഎൽഎയുടെ മകൻ കാറിനുള്ളിൽ വെന്തുമരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us