ഇന്ത്യക്ക് വേണ്ടി പതിമൂന്നാം സ്വർണം നേടി രാഹുല്‍ അവാരെ.

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായി രാഹുല്‍ അവാരെ. ഗുസ്തി ഫ്രീസ്റ്റൈലില്‍ കാനഡയുടെ സ്റ്റീവന്‍ തകഹാഷിയെ തകര്‍ത്താണ് ഇന്ത്യയ്ക്കായി രാഹുല്‍ മെഡല്‍ നേടിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പതിമൂന്നാമത്തെ സ്വര്‍ണമാണിത്. ഫൈനലില്‍ ഏഴിനെതിരെ 15 പോയിന്‍റ് നേടി രാഹുല്‍ വിജയം ഉറപ്പിക്കുകയായിരുന്നു. സെമി ഫൈനലില്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ബിലാലിനെ തോല്‍പ്പിച്ചാണ് രാഹുല്‍ അവാരെ ഫൈനലില്‍ ഇടം ഉറപ്പിച്ചത്. 57 കിലോഗ്രാം വിഭാഗത്തിലാണ് രാഹുലിന്‍റെ നേട്ടം.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

ഗുസ്തിയില്‍ ഇന്ത്യന്‍ താരം ബബിത കുമാരി ഫോഗട്ട് ഇന്ത്യക്കായി വെള്ളി നേടി. ഇതോടെ 13 സ്വര്‍ണവും 6 വെള്ളിയും എട്ട് വെങ്കലവുമായി മൂന്നാം സ്ഥാനത്താണ്‌ ഇപ്പോൾ ഇന്ത്യ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts