വിവാഹം കഴിഞ്ഞിട്ട് ഒരുമാസം അല്ലേ ആയുള്ളൂ; അമല പോളിന്റെ ഗർഭവിശേഷ പോസ്റ്റിനു താഴെ വിമർശനപ്പെരുമഴ

താൻ അമ്മയാവാൻ പോകുന്നുവെന്ന് കഴിഞ്ഞ ദിവസം നടി അമല പോൾ ഇൻസ്റ്റഗ്രാമിലൂടെ പ്രഖ്യാപിച്ചിരുന്നു.

കുറച്ചു നാളുകൾക്ക് മുൻപാണ് അമലയും ഭർത്താവ് ജഗത് ദേശായിയും വിവാഹം ചെയ്തത്. വളരെ പെട്ടെന്നായിരുന്നു എല്ലാം.

അതിനും കുറച്ചു മുൻപായിരുന്നു അമലയെ ജഗത് ദേശായി പ്രൊപ്പോസ് ചെയ്തത്.

പക്ഷെ ഗർഭിണിയെന്ന വാർത്ത വന്നതും അമലയ്ക്ക് നേരെ വാളോങ്ങുകയാണ് നെറ്റിസൺസ്

ഗർഭിണിയെന്ന പ്രഖ്യാപനത്തിനൊപ്പം തന്റെ നിറവയർ അമല മറച്ചു പിടിക്കാതെ കാട്ടി എന്നതാണ് അവർക്ക് വീണു കിട്ടിയ തുമ്പ്.

  ഡോക്ടർമാരുടെ അനാസ്ഥ: ശസ്ത്രക്രിയയ്ക്ക് പിന്നാലെ മുറിവ് തുന്നിക്കെട്ടാതെ രോഗിയെ ഡിസ്ചാർജ് ചെയ്തു; യുവാവിന് ദാരുണാന്ത്യം

സമാന നിലയിലായിരുന്നു നടി ആലിയ ഭട്ടിന് നേരെയും മുൻപ് സൈബർ സ്‌പെയ്‌സിൽ ആക്രമണം ഉണ്ടായത്.

എന്നവരുടെ വായടപ്പിക്കാൻ ആലിയ നേരിട്ട് വിശദീകരണം കൊടുക്കുകയുമുണ്ടായി തന്റെ 32-ാം പിറന്നാൾ ദിനത്തിൽ തന്റെ വിവാഹ നിശ്ചയം പ്രഖ്യാപിച്ച നടി 2023 നവംബർ മാസത്തിന്റെ തുടക്കത്തിലായിരുന്നു അമല വിവാഹിതയായി എന്ന വിവരം പ്രഖ്യാപിച്ചത്.

കൊച്ചി ബോൾഗാട്ടി പാലസിലായിരുന്നു വിവാഹം. ജഗത് ദേശായി ഹോട്ടൽ ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ്.

ആദ്യം കുഞ്ഞ് പിന്നെ വിവാഹം എന്നതാണോ ഇപ്പോഴത്തെ രീതി, ആലിയ ഭട്ട് ട്രെൻഡ്, ഒരുമാസം മുൻപല്ലേ വിവാഹം നടന്നുള്ളൂ എന്നിങ്ങനെ പോകുന്നു പലരും ഇട്ട കമന്റുകളുടെ സാരാംശം.

  സംസ്ഥാനത്ത് ക്ഷിപ്പനി ; 7,500 കോഴികളെ കൊന്നൊടുക്കി

അമലയെ അധിക്ഷേപിച്ചും, പുച്ഛിച്ചും പലരും വാക്കുകൾ പ്രയോഗിച്ചു ഗർഭവിശേഷം പ്രസിദ്ധീകരിച്ച പോസ്റ്റിലെ കമന്റ്റ് ബോക്സിലാണ് പ്രതികരണം മുഴുവനും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  താമരശ്ശേരി ചുരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
[masterslider id="10"]

Related posts

Click Here to Follow Us